ടാപ്പിംഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി റബർവില 141 രൂപയിലേക്ക് താഴ്ന്നു

B-RUBBER-Lകോ​ട്ട​യം: റ​ബ​ർവി​ല വീ​ണ്ടും താ​ഴ്ന്നു. ആ​ർ​എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ നാ​ലു രൂ​പ ഇ​ടി​ഞ്ഞ് ഇ​ന്ന​ലെ 141 രൂ​പ​യി​ലെ​ത്തി. ആ​ർ​എ​സ്എ​സ് അ​ഞ്ച് ഗ്രേ​ഡ് വി​ല 137.50 രൂ​പ​യാ​യി കു​റ​ഞ്ഞു. റ​ബ​ർ ബോ​ർ​ഡ് പ്ര​ഖ്യാ​പി​ത വി​ല​യേ​ക്കാ​ൾ കി​ലോ​യ്ക്ക് ര​ണ്ടു രൂ​പ താ​ഴ്ത്തി​യാ​ണ് വ്യാ​പാ​രി​ക​ൾ ന​ൽ​കു​ന്ന​ത്.

ആ​ർ​എ​സ്എ​സ് അ​ഞ്ചാം ഗ്രേ​ഡ് റ​ബ​ർ ഇ​ന്ന​ലെ 135 രൂ​പ​യ്ക്കാ​ണു വ്യാ​പാ​രി​ക​ൾ വാ​ങ്ങി​യ​ത്.ക​ഴി​ഞ്ഞ​യാ​ഴ്ച ആ​ഭ്യ​ന്ത​ര വി​ല​യും അ​ന്താ​രാ​ഷ്‌ട്ര വി​ല​യും ഒ​രേ തോ​തി​ലാ​യി​രു​ന്നു. വി​ദേ​ശ മാ​ർ​ക്ക​റ്റ് അ​വ​ധി​ക്കു​ ശേ​ഷ​വും ഇ​ന്ന​ലെ ബാ​ങ്കോ​ക്ക് വി​ല 145 രൂ​പ​യി​ൽ തു​ട​രു​ന്പോ​ഴാ​ണ് ആ​ഭ്യ​ന്ത​ര​വി​ല കു​ത്ത​നെ താ​ഴ്ന്ന​ത്.

ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം നി​ല​ച്ചി​രി​ക്കെ വ്യ​വ​സാ​യി​ക​ൾ ആ​സൂ​ത്രി​ത​മാ​യി വി​ല ഇ​ടി​ക്കു​ക​യാ​ണ്. അ​ടു​ത്ത മാ​സം ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണു വി​ല​യി​ടി​ക്ക​ൽ നീ​ക്കം. ലാ​റ്റ​ക്സ് വി​ല​യും ഇ​ന്ന​ലെ കി​ലോ​യ്ക്ക് ഒ​രു രൂ​പ കു​റ​ഞ്ഞു.

Related posts