പണമിടപാട് പരിധി: അ​ഞ്ചി​നം ഇ​ട​പാ​ടു​ക​ൾ ഒ​ഴി​വാ​ക്കി

alp-rupeesന്യൂ​ഡ​ൽ​ഹി: ര​ണ്ടു​ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ഒ​രു ദി​വ​സം ഒ​രു കാ​ര്യ​ത്തി​നു പ​ണ​മാ​യി കൈ​മാ​റ്റം ചെ​യ്യ​രു​തെ​ന്ന വ്യ​വ​സ്ഥ​യി​ൽ​നി​ന്ന് അ​ഞ്ചി​നം ഇ​ട​പാ​ടു​ക​ൾ ഒ​ഴി​വാ​ക്കി.കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ പാ​രി​തോ​ഷി​കം, ക്രെ​ഡി​റ്റ് കാ​ർ​ഡി​ന്‍റെ​യോ കാ​ർ​ഡു​ക​ളു​ടെ​യോ ബി​ൽ​തു​ക, ഏ​തെ​ങ്കി​ലും പ്രീ​പെ​യ്ഡ് ധ​ന​കാ​ര്യ ഉ​പ​ക​ര​ണ​ത്തി​ന്‍റെ ഏ​ജ​ന്‍റ് അ​ട​യ്ക്കു​ന്ന തു​ക, വൈ​റ്റ് ലേ​ബ​ൽ എ​ടി​എം, ഓ​പ്പ​റേ​റ്റ​ർ ബാ​ങ്കി​നോ സ​ഹ​ക​ര​ണ ബാ​ങ്കി​നോ വേ​ണ്ടി റീ​ട്ടെ​യി​ൽ ഔ​ട്ട‌്‌ലെറ്റിൽ​നി​ന്നു വാ​ങ്ങു​ന്ന തു​ക, ബാ​ങ്കി​ന്‍റെ​യോ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന്‍റെ​യോ ബി​സി​ന​സ് ക​റ​സ്പോ​ണ്ട​ന്‍റി​നു ന​ല്കു​ന്ന തു​ക എ​ന്നി​വ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ഇ​വ​യ്ക്കു ര​ണ്ടു​ല​ക്ഷം രൂ​പ പ​രി​ധി ബാ​ധ​ക​മ​ല്ലെ​ന്നു പ്ര​ത്യ​ക്ഷ നി​കുതി​ക​ൾ​ക്കാ​യു​ള്ള കേ​ന്ദ്ര ബോ​ർ​ഡ് (സി​ബി​ഡി​ടി) വി​ജ്ഞാ​പ​നം ചെ​യ്തു.

ഇ​ക്ക​ഴി​ഞ്ഞ കേ​ന്ദ്ര ബ​ജ​റ്റി​ലാ​ണു പ​ണ​കൈ​മാ​റ്റ​ത്തി​നു പ​രി​ധി വ​ച്ച​ത്. ബ​ജ​റ്റി​ൽ മൂ​ന്നു ല​ക്ഷം രൂ​പ പ​രി​ധി പ്ര​ഖ്യാ​പി​ച്ച​ത് ധ​ന​കാ​ര്യ​ബി​ൽ വ​ന്ന​പ്പോ​ൾ ര​ണ്ടു​ല​ക്ഷ​മാ​യി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു.

Related posts