തുലാമാസപൂജയ്ക്ക് 16നു ശബരിമല നടതുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 17ന്

sabarimalaശബരിമല: തുലാമാസ പൂജകള്‍ക്കായി 16 ന് വൈകുന്നേരം അഞ്ചിന് ശബരിമല ക്ഷേത്ര നട തുറക്കും.  17 നാണ് അടുത്ത ഒരു വര്‍ഷത്തേക്കുള്ള ശബരിമലയിലെയും മാളികപുറത്തെയും മേല്‍ശാന്തിമാരെയും നറുക്കിട്ട് തെരഞ്ഞെടുക്കുന്നത്. രാവിലെ എട്ടിന് നടക്കുന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിക്കും. ശബരിമല ക്ഷേത്രത്തിലേക്ക് 15 പേരേയും മാളികപുറത്തേക്ക് 11 പേരെയുമാണ് അവസാന ഘട്ടത്തില്‍ നടന്ന അഭിമുഖ പരീക്ഷയിലൂടെ തെരഞ്ഞെടുത്തിരിക്കുന്നത്.

ശബരിമലയിലേക്ക് ഡി. നാരായണന്‍ നമ്പൂതിരി (വൈക്കം), ഡി. സുരേഷ് കുമാര്‍ (നൂറനാട് -പാലമേല്‍), താമറ്റൂര്‍ ഡി. ദാമോദരന്‍ നമ്പൂതിരി, പെരുമ്പിലാവ്) വി.എന്‍. വാസുദേവന്‍ നമ്പൂതിരി (ബാംഗളൂര്‍), എഴിക്കോട് കൃഷ്ണന്‍ നമ്പൂതിരി (കലൂര്‍), ടി.കെ. ശ്രീധരന്‍നമ്പൂതിരി (തിരുവല്ല), വാരിക്കാട് നാരായണന്‍ ശ്രീധരന്‍ (കാസര്‍ഗോഡ്), ടി.പി. ഹരി നമ്പൂതിരി (തൃപ്പൂണിത്തുറ), പി.എം. പ്രദീപ് കുമാര്‍ (ബാംഗളൂര്‍), കെ.ജയരാമന്‍ (തളിപ്പറമ്പ്), കെ.കെ. സുബ്രഹ്മണ്യന്‍ നമ്പൂതിരി (തിരുവില്ലാമല), ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (ചേര്‍പ്പുളശേരി) , എ.എസ് ശങ്കരന്‍ നമ്പൂതിരി (തൈക്കാട് -തിരുവനന്തപുരം), എന്‍. ശ്രീകുമാര്‍ (കാര്‍ത്തികപ്പളളി -ആലപ്പുഴ) , എന്‍ കെ രാമന്‍ നമ്പൂതിരി (ചാലക്കുടി). മാളികപ്പുറത്തേക്ക് എം.എന്‍. രജികുമാര്‍ (അങ്കമാലി), ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (ചേര്‍പ്പുളശേരി), യോഗേഷ് നമ്പൂതിരി (ശാസ്തമംഗലം – തിരുവനന്തപുരം), പി.എന്‍. മഹേഷ് (മൂവാറ്റുപുഴ), കെ. ജയരാമന്‍ (തളിപ്പറമ്പ്), ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (ചെന്നിത്തല-ആലുപ്പുഴ), പി.എം. ഗണപതി നമ്പൂതിരി (ചങ്ങനാശേരി) , എം.ഇ. മനുകുമാര്‍ (ചങ്ങനാശേരി), എം.ബി. രാജീവ് (തിരൂര്‍), എസ്. ഹരികുമാര്‍ (ഓലകെട്ടിയമ്പലം -മാവേലിക്കര), പി. എം. അനില്‍കുമാര്‍ (ഗുജറാത്ത്).

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബോര്‍ഡംഗം അജയ് തറയില്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ്, ശബരിമല ക്ഷേത്ര തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് മഹേഷ് മോഹനര്, സൂര്യകാലടി മനയിലെ തന്ത്രിയായ സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട് എന്നിവരാണ് അഭിമുഖ പരീക്ഷ നടത്തിയത്.

Related posts