ര​ണ്ടാം ത​വ​ണ​യും  മി​സ്റ്റ​ർകേ​ര​ള​യായി  പാലക്കാടിന്‍റെ വി.​പി.​സാ​ബി​ത്ത് ; പൂനയിൽ നടക്കുന്ന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു

ആ​ല​ത്തൂ​ർ: പാ​ല​ക്കാ​ടി​ന്‍റെ വി.​പി.​സാ​ബി​ത്ത് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും മി​സ്റ്റ​ർ കേ​ര​ള​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് തോ​പ്പ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന 43 ാമ​ത് സം​സ്ഥാ​ന ബോ​ഡി ബി​ൽ​ഡിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ഗെ​റ്റ് ഫി​റ്റ് ക്ല​ബ്ബി​ലെ വി.​പി.​സാ​ബി​ത്ത് വി​ജ​യി​യാ​യ​ത്.​

മാ​ർ​ച്ച് 23, 24 തി​യ​തി​ക​ളി​ൽ പൂ​ന​യി​ൽ ന​ട​ക്കു​ന്ന ഓ​ൾ ഇ​ന്ത്യാ ബോ​ഡി ബി​ൽ​ഡിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യും സാ​ബി​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു.​ കേ​ര​ള​ത്തി​ന്‍റെ 30 അം​ഗ ടീം ​ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കും.​ മ​ണ്ണാ​ർ​ക്കാ​ട് പ​യ്യ​ന​ടം സ്വ​ദേ​ശി​യാ​യ സാ​ബി​ത്ത് വി.​പി.​കു​ഞ്ഞാ​റു​വി​ന്‍റെ​യും സ​ഫി​യ​യു​ടെ​യും മ​ക​നാ​ണ്.

Related posts