കോഹ്ലി ചാമ്പ്യന്‍, പക്ഷേ സച്ചിന്‍തന്നെ ഒന്നാമന്‍: ഹര്‍ഭജന്‍

sachinമുംബൈ: സച്ചിന്‍തന്നെയാണ് വിരാട് കോഹ്ലിയേക്കാന്‍ മികച്ച കളിക്കാരനെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഭാജി കോഹ്ലിയെയും സച്ചിനെയും തമ്മില്‍ താരതമ്യത്തിനു മുതിര്‍ന്നത്.

വിരാട് കോഹ്ലി ചാന്പ്യന്‍ കളിക്കാരനാണ്. പക്ഷേ സച്ചിന്‍ എന്നും ഒന്നാം സ്ഥാനക്കാരനുമാണ്. വിരാട് എല്ലാ ബാറ്റിംഗ് റിക്കാര്‍ഡുകളും തകര്‍ക്കുന്നു. എന്നാല്‍ സച്ചിന്‍ സച്ചിനായി തന്നെ അവശേഷിക്കും. വിരാടും ഞാനും അടക്കമുള്ളവര്‍ സച്ചിന്‍ കാരണമാണ് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചത്. വിരാടിനോടു ചോദിച്ചാലും ഇതുതന്നെയാവും മറുപടി ഹര്‍ഭജന്‍ പറഞ്ഞു. കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് ഫോമിനെ ഭാജി പ്രശംസിച്ചു.

ക്രിക്കറ്റിനോടുള്ള കോഹ്ലിയുടെ അഭിനിവേശം അദ്ദേഹത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Related posts