വെറും രണ്ട് സിനിമകളില്‍ അഭിനയിച്ച സായി പല്ലവിയുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും, തമിഴ് നടിമാര്‍ക്ക് അസൂയ! നയന്‍സിനെ മറികടക്കുമോ?

saipallaviതമിഴിലും തെലുങ്കിലും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന താരമായി സായിപല്ലവി വളര്‍ന്നിരിക്കുന്നു. ഈ രണ്ടു ഭാഷകളിലും സായി പല്ലവി വാങ്ങുന്ന പ്രതിഫലം 50 ലക്ഷം രൂപയാണത്രെ.  ഇതുവരെ ഒരു സിനിമ പോലും താരത്തിന്റേതായി ഈ രണ്ട് ഭാഷകളിലും റിലീസായിട്ടില്ല. ഫിദ എന്ന തെലുങ്ക് ചിത്രത്തിലാണ് നിലവില്‍ സായി പല്ലവി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഉടന്‍ റിലീസാകും. ഈ സിനിമയ്ക്ക് വേണ്ടി സായി പല്ലവി വാങ്ങിയത് 50 ലക്ഷം രൂപയെന്നാണ് റിപ്പോര്‍ട്ട്.

ഒരു പുതുമുഖ നായികയെ സംബന്ധിച്ച് ഇത് വളരെ കൂടുതലാണ്. വിക്രമിന്റെ നായികയായി സായി പല്ലവി തമിഴിലേക്ക് പോകുന്നതായി വാര്‍ത്തകളുണ്ട്. തമിഴില്‍ മണിരത്‌നം ഇപ്പോല്‍ സംവിധാനം ചെയ്യുന്ന കാട്ര് വെളിയിടൈ എന്ന ചിത്രത്തിലേക്ക് കാര്‍ത്തിയുടെ നായികയായി സായി പല്ലവിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് കാരണം നടിയ്ക്ക് അവസരം നഷ്ടപ്പെട്ടു.

അജിത്തിന്റെ ചിത്രത്തിലേക്ക് വിളിച്ചെങ്കിലും തെലുങ്ക് ചിത്രത്തിന്റെ തിരക്കുകള്‍ കാരണം നടയ്ക്ക് അതും കൈവിട്ടുപോയി. പ്രേമത്തിന് ശേഷം സായി പല്ലവി ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കലി എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതിന് ശേഷം മലയാളത്തില്‍ അവസരങ്ങളൊന്നും വന്നിട്ടില്ല. മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന മഞ്ജു വാര്യരാണ്, 50 ലക്ഷം. തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നയന്‍താര മലയാളത്തില്‍ 35 ലക്ഷം രൂപയാണ് വാങ്ങുന്നത്. സായി പല്ലവി മലയാളത്തില്‍ എത്ര വാങ്ങും?

Related posts