സായിപല്ലവി പ്രണയക്കുരുക്കിലെന്ന് തമിഴ് മാധ്യമങ്ങള്‍, തമിഴ്‌നാട്ടില്‍ നിന്നും പുറത്തുവരുന്നത് അത്ര നല്ല വാര്‍ത്തകളല്ല, അവര്‍ സായിയുടെ പ്രണയത്തെപ്പറ്റി പറയുന്നതിങ്ങനെ

പ്രേമത്തിലെ മലര്‍ മിസ് പ്രണയക്കുരുക്കിലോ. സംഭവം സത്യമാണെങ്കിലും അല്ലെങ്കിലും തെലുങ്ക്, തമിഴ് മാധ്യമങ്ങള്‍ സായ്പല്ലവിയുടെ പ്രണയവാര്‍ത്തയ്ക്ക് മാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഒരു യുവനടനുമായി സായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതയാകുമെന്നുമാണ് വാര്‍ത്ത.

മലയാളത്തിന് പുറമെ തെലുങ്കിലും മിന്നിതിളങ്ങിയ താരസുന്ദരി ഇപ്പോള്‍ തമിഴിലും ഒരു ചിത്രത്തനായി കരാര്‍ ഒപ്പിട്ടു എന്നാണറിവ്. ചിത്രമാല എന്ന തമിഴ് മാഗസിന്‍ തുടങ്ങിവെച്ച സായിയുടെ പ്രണയവാര്‍ത്ത പിന്നീട് പ്രമുഖ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. വിവാഹമേയില്ല, തനിക്ക് മാതാപിതാക്കളെ നന്നായി നോക്കണം എന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച നടിക്ക് വന്ന മനം മാറ്റം ഓര്‍ത്ത് മൂക്കില്‍ വിരല്‍ വയ്ക്കുകയാണ് കടുത്ത ആരാധകര്‍.

തമിഴ് സിനിമയിലേക്ക് സായി പല്ലവി അരങ്ങേറ്റം കുറിയ്ക്കുന്നതിന് മുന്‍പേയാണ് ഇങ്ങനെയൊരു വാര്‍ത്ത. പല തമിഴ് സിനിമകളിലും സായി പല്ലവിയുടെ പേര് പറഞ്ഞ് കേട്ടിരുന്നെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിരുന്നില്ല. ഏറ്റവുമൊടുവില്‍ മാരി 2 വില്‍ ധനുഷിന്റെ നായികയായി സായി എത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

Related posts