പാഠം ഒന്ന് ജപ്തി..! ഒറ്റമുറി വീട്ടിൽ നിന്നും ഇറക്കി വിട്ട് ജപ്തി ചെയ്തുകൊണ്ടുപോയ വിദ്യാർഥിനിയുടെ പാഠപുസ്തകം തിരികെ നൽകി കോടതി

saiba-text-lകാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട​തിവി​ധി​യെ തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​ന്നു മാ​താ​വി​നോ​ടൊ​പ്പം ഇ​റ​ങ്ങേ​ണ്ടി വ​ന്ന ഒ​ൻ​പ​താം ക്ലാസു​കാ​രി​ക്ക് പാഠ​പു​സ്തകം കോ​ട​തി തി​രി​കെ ന​ൽ​കി. കാ​ഞ്ഞി​ര​പ്പ​ള്ളി പൂ​ത​ക്കു​ഴി തൈ​പ്പ​റ​മ്പി​ൽ ബ​ബി​ത​യു​ടെ മ​ക​ൾ സൈ​ബ​യു​ടെ പു​സ്ത​ക​ങ്ങ​ളും ബു​ക്കു​ക​ളും കോ​ട​തി​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ട​ത​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ഇ​ന്ന​ലെ ഇ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ദീ​പ് കു​മാ​ർ മു​ഖേ​ന സൈ​ബ​യു​ടെ അ​മ്മ ബ​ബി​ത ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി മു​ൻ​സി​ഫ് കോ​ട​തി പു​സ്ത​ക​ങ്ങ​ൾ തി​രി​കെ കൊ​ടു​ത്ത​ത്.

കോ​ട​തി​യി​ൽനി​ന്നു തി​രി​കെ ല​ഭി​ച്ച പു​സ്ത​ക​ങ്ങ​ളും സ്കൂ​ൾ ബാ​ഗും പ്ര​ദീ​പ് കു​മാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഐ എ.​എ​സ്.​ അ​ൻ​സി​ൽ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി സൈ​ബ​യ്ക്ക് കൈ​മാ​റി​. ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് സ്കൂ​ളി​ൽ ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സൈ​ബ​യ്ക്ക് 28 മു​ത​ൽ30 വ​രെ പ​രീ​ക്ഷ​യു​ണ്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി മു​ൻ​സി​ഫ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് പൂ​ത​ക്കു​ഴി തൈ​പ്പ​റ​മ്പി​ൽ ബ​ബി​ത ഷാ​ന​വാ​സ്, മ​ക​ൾ സൈ​ബ ഷാ​ന​വാ​സ് എ​ന്നി​വ​രെ താ​മ​സിച്ചി​രു​ന്ന ഒ​റ്റ​മു​റി വീ​ട്ടി​ൽനി​ന്നും പോ​ലീ​സ് ഒ​ഴി​പ്പി​ച്ച​ത്. ഗ​ർ​ഭപാ​ത്ര​ത്തി​ലു​ണ്ടാ​യ മു​ഴ​യ്ക്ക് ചി​കി​ൽ​സയി​ലാ​ണ് ബ​ബി​ത.

വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ബ​ബി​ത​യ്ക്ക് പോ​ലീ​സ് എ​ത്തി​യി​ട്ടും എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ക​ട്ടി​ലി​ൽ കി​ട​ന്ന കി​ട​ക്ക​യോ​ടു കൂ​ടി പോ​ലീ​സ് എ​ടു​ത്തു പു​റ​ത്തി​റ​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ജ​മാ​ അത്ത് ഭാ​ര​വാ​ഹി​ക​ൾ ഇ​വ​ർ​ക്കാ​യി പൂ​ത​ക്കു​ഴി​യി​ൽ വാ​ട​ക വീ​ട് ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു. ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തോ​ടെ ഇ​വ​രെ വാ​ട​ക വീ​ട്ടി​ലേ​ക്ക് മാ​റ്റ​നാ​ണ് തീ​രു​മാ​നം.

Related posts