എന്നെ വേദനിപ്പിച്ചത് കൊണ്ട് അയാള്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെ, സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗില്‍ വേദനിപ്പിച്ച നടനെപ്പറ്റി സൈജു കുറുപ്പ്

saijuമയൂഖം’എന്ന സിനിമയിലൂടെ നായകനായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് സൈജു കുറുപ്പ്. പിന്നീട് സ്വഭാവ വേഷങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം മലയാളത്തിലെ ഇപ്പോഴത്തെ ഒട്ടുമിക്ക സിനിമകളുടെയും ഭാഗമാണ്. ആരോടും കയര്‍ത്ത് സംസാരിക്കത്തതിനാല്‍ ഓരോ ദിവസം കഴിയുംന്തോറും സൗഹൃദങ്ങളുടെ എണ്ണം കൂടി വരികയാണെന്നാണ് താരം പറയുന്നത്. എന്നാല്‍ സിനിമയില്‍ തന്നെ വേദനിപ്പിച്ച ഒരു പ്രമുഖ നടന്റെ പെരുമാറ്റത്തെ കുറിച്ച് സൈജു പറയുന്നു.

അടുത്തിടെ സിനിമ താരങ്ങള്‍ക്കായുള്ള സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗില്‍ കളിക്കാന്‍ അവസരം കിട്ടി. കളിക്കുശേഷം കുറച്ചു നാള്‍ കഴിഞ്ഞു ഒരു സിനിമയുടെ പ്രമോഷന് പോയപ്പോള്‍ പ്രമുഖനായ ഒരു നടന്‍ പറഞ്ഞു, സെലിബ്രിറ്റി ലീഗിലോക്കെ കളിക്കുന്നുണ്ടല്ലോ ഇവിടെ നല്ല കളിക്കാരുള്ളതൊന്നും അവര്‍ക്ക് അറിയില്ലായിരിക്കും. അതുകൊണ്ടാണല്ലോ നിന്നെയൊക്കെ വിളിച്ചത്. കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. പക്ഷേ ഞാന്‍ ചിരിച്ചതേയുള്ളൂ. ഒന്നും പറഞ്ഞില്ല. എന്നെ വേദനിപ്പിച്ചത് കൊണ്ട് അയാള്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെ.

സിനിമയിലത്തെണമെന്ന് ആഗ്രഹിക്കാതിരുന്നിട്ടും സ്വന്തം ശരീരഭാഷകൊണ്ട് യാദൃച്ഛികമായി സിനിമയിലത്തെപ്പെട്ട നടനാണ് അനിരുദ്ധ് എന്ന സൈജു കുറുപ്പ്. ആദ്യസിനിമ ‘മയൂഖം’ തല മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന്റേതായിരുന്നെങ്കിലും പ്രതീക്ഷിത വിജയമായില്ല. എങ്കിലും സൈജുവിനെ തേടി പിന്നെയും അവസരങ്ങള്‍ വന്നു. ചെറുതും വലുതുമായി ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത അദ്ദേഹം ഇപ്പോള്‍ 60ലധികം സിനിമകളില്‍ വേഷമിട്ടു. ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. പരുഷനായ നായകനില്‍ നിന്ന് സ്വഭാവ നടനിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട സൈജു കുറുപ്പ് ഇപ്പോള്‍ തിരക്കുള്ള താരമാണ്.

Related posts