സാ​യി​ പല്ലവിയു​ടെ തെലുങ്ക് ഡ​ബ്ബിം​ഗ് വീ​ഡി​യോ വൈ​റ​ൽ

saipallaviപ്രേ​മ​ത്തി​ലൂ​ടെ മ​ല​യാ​ള മ​ന​സ് കീ​ഴ​ട​ക്കി​യ സാ​യ് പ​ല്ല​വി തെ​ലു​ങ്ക്  സി​നി​മാ​ലോ​കവും കീ​ഴ​ട​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ശേ​ഖ​ർ ക​മൂ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ഫി​ദ​യാ​ണ് സാ​യി​യു​ടെ പു​തി​യ ചി​ത്രം.​എ​ന്നാ​ൽ ഒ​രു​കാ​ര്യ​ത്തി​ൽ സാ​യി അ​ൽ​പം ടെ​ൻ​ഷ​നി​ലാ​ണ്. തെ​ലു​ങ്ക് ഡ​ബ്ബി​ങി​ന്‍റെ കാ​ര്യ​ത്തി​ൽ. പ്രേ​മ​ത്തി​ലും ക​ലി സി​നി​മ​യി​ലും മ​ല​യാ​ള​വും ത​മി​ഴു​മൊ​ക്കെ ന​ന്നാ​യി ഡ​ബ്ബ് ചെ​യ്ത സാ​യി​ക്ക് തെ​ലു​ങ്കി​ലെ​ത്തി​യ​പ്പോ​ൾ അ​ൽ​പം പ​ണി​കി​ട്ടി.

നാ​ക്ക് ഉ​ളു​ക്കി​യും വാ​ക്കു​ക​ൾ തെ​റ്റി​യും തെ​ലു​ങ്കി​ൽ ഡ​ബ്ബ് ചെ​യ്യു​ന്ന വി​ഡി​യോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ്. സം​വി​ധാ​യ​ക​നാ​യ ശേ​ഖ​ർ സാ​യ് പ​ല്ല​വി​ക്ക് പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്. പെ​ണ്‍​കു​ട്ടി​യാ​യു​ള്ള സാ​യ് പ​ല്ല​വി​യു​ടെ പ​രി​വ​ർ​ത്ത​നം എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് ശേ​ഖ​ർ ന​ൽ​കി​യ അ​ടി​ക്കു​റി​പ്പ്. വ​രു​ണ്‍ തേ​ജ് ആ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.​തെ​ലു​ങ്കാ​ന​യി​ലെ പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന എ​ൻ​ആ​ർ ഐ ​യു​വാ​വി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സി​നി​മ​യു​ടെ ടീ​സ​ർ ഇ​തി​നോ​ട​കം ത​രം​ഗ​മാ​യിക്ക​ഴി​ഞ്ഞു.

Related posts