ജസ്റ്റിന്‍ ബീബറിന് സുരക്ഷയൊരുക്കിയത് സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ്! ബോളിവുഡ് താരം തന്റെ വിശ്വസ്തന് നല്‍കുന്ന ശമ്പളം അതിശയിപ്പിക്കുന്നത്; ഷേര എന്ന അംഗരക്ഷകന്റെ സവിശേഷതകള്‍ ഇവയൊക്കെ

58608070.cmsചിലപ്പോഴെങ്കിലും പലര്‍ക്കും തോന്നിപ്പോവാറുണ്ട്, ചില ബോളിവുഡ് നടന്മാരെക്കാളും എത്രയോ ഗ്ലാമറുള്ളവരാണ് അവരുടെ അംഗരക്ഷകരെന്ന്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ അംഗരക്ഷകനായ ഷേരയും അത്തരത്തിലൊരാളാണ്. എവിടെ പോയാലും സല്‍മാന്റെ നിഴല്‍ പോലെ കാണും ഈ ആജാനബാഹു. സംഗീത പരിപാടിയ്ക്കായി ജസ്റ്റിന്‍ ബീബര്‍ ഇക്കഴിഞ്ഞ ദിവസം മുംബൈയിലെത്തിയപ്പോള്‍ അദ്ദേഹത്തിന് സുരക്ഷയൊരുക്കിയതിലൂടെയാണ് ശരിക്കും ഷേര ശ്രദ്ധിക്കപ്പെട്ടത്. വിമാനത്താവളത്തില്‍ നിന്നും പുറത്തെ റോള്‍സ്റോയ്സ് കാറിലേക്കും അവിടെ നിന്നും ലോവര്‍ പാരലിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കും ഷേരയും സംഘവുമാണ് ബീബറെ അനുഗമിച്ചത്. ഷേരയുടെ വിശ്വസ്തതയും മനോധൈര്യവുമാണ് മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്ന് ഒരിക്കല്‍ സല്‍മാന്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

salman_storysize_650_031014025839

മുംബൈയില്‍ ഏത് വലിയതാരം വന്നാലും സുരക്ഷയുടെ ചുമതല ഷേരയ്ക്കായിരിക്കും. നേരത്തെ മൈക്കള്‍ ജാക്‌സണ്‍, വില്‍ സ്മിത്ത്, ജാക്കി ചാന്‍ എന്നിവര്‍ക്കും ബോഡിഗാര്‍ഡ് ആയി ഷേരയാണ് എത്തിയത്. ബീബറിനോടൊപ്പമുള്ള അനുഭവം ഷേര പങ്കുവച്ചതിങ്ങനെയാണ്. ‘ഗേറ്റ്വേ ഓഫ് ഇന്ത്യ കാണിച്ച ശേഷം ഞങ്ങള്‍ നടക്കാനിറങ്ങി. ഒരു കോഫി കുടിയ്ക്കണമെന്ന് പറഞ്ഞു. പിന്നീട് ശിവാജി പാര്‍ക്കില്‍ കൊണ്ടുപോയി. അതിന് ശേഷം കുട്ടികള്‍ക്കൊപ്പം ബീബര്‍ ഫുട്‌ബോള്‍ കളിച്ചു. കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് ബീബറിന് താത്പര്യമെന്ന് മനസിലായി.  അവന്‍ ഒരു കുട്ടിയാണ്, എല്ലാ ആണ്‍കുട്ടികളെയുംപോലെ തന്നെ. അവന് സ്വന്തമായി പേര്‍സണല്‍ സ്‌പെയ്‌സ് വേണമെന്ന് മാത്രം. ഒറ്റയ്ക്ക് നടക്കാനാണ് കൂടുതല്‍ ഇഷ്ടം. മുംബൈ ചുറ്റിക്കറങ്ങിയപ്പോള്‍ ഒരുകാര്യം പറഞ്ഞിരുന്നു. ഇതുപോലെ യാത്ര ചെയ്യാനാണ് അവന്‍ ഇഷ്ടപ്പെടുന്നതെന്ന്. ബീബറിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് വൈറ്റ് ഫോക്‌സ് എന്ന കമ്പനിയാണ്. രണ്ടുമാസം മുമ്പേ ഈ കമ്പനിയാണ് ഷേരയുമായി ബന്ധപ്പെടുന്നത്. ഷേരയുടെ പോര്‍ട്‌ഫോളിയോ കമ്പനിക്ക് അയച്ചുകൊടുക്കുകയും അതിന് ശേഷം കമ്പനി അദ്ദേഹത്തെ തെരഞ്ഞെടുത്തു. എന്നാല്‍ ഇതൊന്നുമല്ല, അദ്ദേഹത്തെ ഇപ്പോള്‍ വീണ്ടും വാര്‍ത്താവിഷയമാക്കിയത്.

shera3

ഷേരയുടെ ശമ്പളം കേട്ടാണ് ഇപ്പോള്‍ ഇന്‍ര്‍നെറ്റ് ലോകം ഞെട്ടിയിരിക്കുന്നത്. പ്രതിവര്‍ഷം രണ്ടു കോടി രൂപയാണ് ഈ ബോഡി ഗാര്‍ഡിന് സല്‍മാന്‍ ശമ്പളമായി നല്‍കുന്നതത്രേ. അതായത് മാസം 15 ലക്ഷം രൂപ. സ്വന്തമായി സെക്യൂരിറ്റി ഏജന്‍സിയും നടത്തുന്നുണ്ട് ഈ മസില്‍മാന്‍. ഗുര്‍മീത് സിങ് ജോളി എന്ന പേര് മാറ്റി ഒരു ബോഡിഗാര്‍ഡിന് ചേര്‍ന്ന പേരായ ഷേര എന്നാക്കിയത് ഇദ്ദേഹം തന്നെയാണ്. ഇപ്പോള്‍ ഏകദേശം 20 വര്‍ഷമായി ഷേര സല്‍മാന്റെ ഒപ്പം കൂടിയിട്ട്. താരത്തിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാള്‍. മലയാളിയായ സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് എന്ന സിനിമയില്‍ മുഖം കാണിക്കാനും തന്റെ വിശ്വസ്തന് സല്‍മാന്‍ അവസരം നല്‍കി. 1995ല്‍ ഹോളിവുഡ് താരം കിയാനു റീവ്‌സിന്റെ പാര്‍ട്ടിക്കിടയിലാണ് ഷേരയും സല്‍മാനും പരിചയപ്പെടുന്നത്. ചണ്ഡീഗഡില്‍ സല്‍മാന്റെ ജീവനുതന്നെ ഭീഷണിയായ സംഭവം നടന്നിരുന്നു. ആരാധകര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് താരത്തെ ആക്രമിക്കുകയും ചെയ്തു. അതിന് ശേഷമാണ് ശക്തനായൊരു ബോഡിഗാര്‍ഡിനെ സല്‍മാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് ഷേര സല്ലുവിന്റെ അടുത്ത് എത്തുന്നത്. ഷേരയുടെ മകന്‍ ടൈഗറുമായും സല്‍മാന് നല്ല ബന്ധമാണ്. ടൈഗറിനെ സിനിമാസംവിധായകനാക്കുക എന്നതാണ് സല്ലുവിന്റെ ആഗ്രഹം. സല്‍മാന്‍ഖാന്‍ അഭിനയിച്ച രണ്ട് മൂന്ന് സിനിമകളുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ടൈഗര്‍ എന്ന ഷേരയുടെ മകന്‍.

shera-salman-bodygaurd-first-look-launch-(2)_072211114847

Related posts