സാ​മ​ന്ത ആ​ഗ്ര​ഹി​ക്കു​ന്നു, ഒ​രു കു​ഞ്ഞി​നെ…

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി സാ​മ​ന്ത അ​ഭി​ന​യം നി​ർ​ത്താ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​നു​ശേ​ഷം ത​മി​ഴി​ലും തെ​ലു​ങ്കി​ലും സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന താ​ര​മാ​യി​രു​ന്നു സാ​മ​ന്ത.

വി​വാ​ഹ​ശേ​ഷം താ​രം അ​ഭി​ന​യി​ച്ച രം​ഗ​സ്ഥ​ല, മ​ഹാ​ന​ടി, ഇ​രു​ന്പു തി​രൈ എ​ന്നിവ ഹി​റ്റ് ചാ​ർ​ട്ടി​ൽ ഇ​ടം നേ​ടി​യ​വ​യാ​ണ്. താ​ൻ അ​ധി​ക​കാ​ലം അ​ഭി​ന​യ​രം​ഗ​ത്ത് തു​ട​രു​ക​യി​ല്ലെ​ന്നാ​ണ് സാ​മ​ന്ത വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

“”എനി​ക്കൊ​രു കു​ഞ്ഞി​നെ വേ​ണം. അ​തു​ണ്ടായാ​ൽ അ​താ​യി​രി​ക്കും എ​ന്‍റെ ലോ​കം. പി​ന്നെ സി​നി​മ​യി​ൽ തു​ട​രി​ല്ല’’-​താ​രം പ​റ​യു​ന്നു. കു​ഞ്ഞു​ങ്ങ​ളു​ടെ കാ​ര്യ​വും ജോ​ലി​യും ഒ​രു​പോ​ലെ നോ​ക്കു​ന്ന അ​മ്മ​മാ​രോ​ട് ത​നി​ക്ക് ഏ​റെ ബ​ഹു​മാ​ന​മു​ണ്ടെ ന്നും ​സാ​മ​ന്ത കൂ​ട്ടി​ച്ചേ​ർ​ത്തു.

2017 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു സാ​മ​ന്ത​യു​ടെ​യും നാ​ഗ​ചൈ​ത​ന്യ​യു​ടെ​യും വി​വാ​ഹം. സീ​മ രാ​ജ, സൂ​പ്പ​ർ ഡീ​ല​ക്സ്, യു-​ടേ​ണ്‍ എ​ന്നി​വ​യാ​ണ് സാ​മ​ന്ത​യു​ടെ പു​തി​യ പ്രോ​ജ​ക്ടു​ക​ൾ. നാ​ഗ​ചൈ​ത​ന്യ​ക്കൊ​പ്പം ഒ​രു തെ​ലു​ങ്കു സി​നി​മ​യി​ൽ സാ​മ​ന്ത അ​ഭി​ന​യി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Related posts