വരണം, വരാതിരിക്കരുത്…! മു​ൻ​കാ​മു​ക​നെ വിവാഹത്തിന് ക്ഷ​ണി​ച്ച് സാ​മ​ന്ത

അ​ടു​ത്ത മാ​സം ആ​റി​നാ​ണ് തെ​ന്നി​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ സാ​മ​ന്ത​യു​ടെ​യും നാ​ഗ​ചൈ​ത​ന്യ​യു​ടെ​യും വി​വാ​ഹം. ടോ​ളി​വു​ഡ് കാ​ത്തി​രി​ക്കു​ന്ന വി​വാ​ഹം ഗോ​വ​യി​ൽ വ​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. വി​വാ​ഹം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും ഇ​പ്പോ​ൾ പ​ര​ക്കു​ന്ന പ്ര​ധാ​ന വാ​ർ​ത്ത വി​വാ​ഹ​ത്തി​നു സാ​മ​ന്ത ഒ​രാ​ളെ ക്ഷ​ണി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ്.അ​തു മ​റ്റാ​രു​മ​ല്ല സി​ദ്ധാ​ർ​ഥ് ത​ന്നെ.

ഒ​രു കാ​ല​ത്ത് സി​ദ്ധാ​ർ​ഥും സാ​മന്ത​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്ന് വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു. ര​ണ്ടു​പേ​രും ഒ​ന്നും വി​ട്ടു​പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും അ​ക്കാ​ല​ത്ത് അ​ത് ഒ​രു പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​യി​രു​ന്നു. മ​റ്റൊ​രു മു​ൻ​നി​ര ന​ടി​യു​മാ​യു​ള്ള സി​ദ്ധാ​ർ​ഥി​ന്‍റെ ബ​ന്ധം ഈ ​സ്നേ​ഹ​ത്തെ ത​ക​ർ​ത്തു​വെ​ന്നാ​ണ് ടോ​ളി​വു​ഡ് ഗോ​സി​പ്പു കോ​ള​ങ്ങ​ളി​ൽ അ​ന്നു നി​റ​ഞ്ഞ​ത്. ബാ​ല്യ​കാ​ല സു​ഹൃ​ത്തും ആ​ദ്യ​ത്തെ ഭാ​ര്യ​യു​മാ​യ മേ​ഘ്ന​യു​മാ​യി പി​രി​ഞ്ഞ ശേ​ഷ​മാ​ണ് സി​ദ്ധാ​ർ​ഥ് സാ​മ​ന്ത​യു​മാ​യി അ​ടു​ത്ത​ത്. അ​പ്പോ​ൾ ത​ന്നെ ശ്രു​തി​ഹാ​സ​ൻ, സോ​ഹ അ​ലി ഖാ​ൻ എ​ന്നി​വ​രു​മാ​യി സി​ദ്ധാ​ർഥി​ന് ബ​ന്ധ​മു​ള്ള​താ​യി ഗോ​സി​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

Related posts