റ​ഷ്യ​യി​ൽ സാം​ബാ ​ല​ഹ​രി, തൃ​ശൂ​രി​ൽ സാം​ബാ സാ​ലി

അ​ഖി​ൽ മു​ര​ളീ​ധ​ര​ൻ

കൂ​ർ​ക്ക​ഞ്ചേ​രി(തൃശൂർ): റ​ഷ്യ​യി​ൽ സാം​ബാ ​ല​ഹ​രി നി​റ​യു​ന്പോ​ൾ ഇ​വി​ടെ തൃ​ശൂ​രി​ൽ സാം​ബാ സാ​ലി​യാ​ണ് ന​ഗ​ര​വീ​ഥി​ക​ളി​ൽ നി​റ​ഞ്ഞാ​ടു​ന്ന​ത്. നാ​ലു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ വി​രു​ന്നെ​ത്തു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​നെ വ​ര​വേ​ൽ​ക്കാ​ൻ പ​തി​വുതെ​റ്റാ​തെ വ​ടൂ​ക്ക​ര എ​സ്.​എ​ൻ.​ന​ഗ​ർ സ്വ​ദേ​ശി സാം​ബാ സാ​ലി അ​ണി​ഞ്ഞൊ​രു​ങ്ങി​യെ​ത്തി. ക​ടു​ത്ത ബ്ര​സീ​ൽ ആ​രാ​ധ​ക​നാ​യ സാം​ബാ​ സാ​ലി ബ്ര​സീ​ലി​ന്‍റെ ജ​ഴ്സി​യു​ടെ നി​റ​മു​ള്ള ജഴ്സി​യെ​ല്ലാം അ​ണി​ഞ്ഞാ​ണ് ത​ന്‍റെ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്.

ബ്ര​സീ​ൽ ടീ​മി​ന്‍റെ വി​ജ​യ​ത്തി​നാ​യി ആ​വേ​ശ​ത്തോ​ടെ ബ്ര​സീ​ലി​നു ജയ് വി​ളി​ച്ച് സാം​ബാ സാ​ലി നാ​ടും ന​ഗ​ര​വും ചു​റ്റും. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​നു കു​തി​ര​പ്പു​റ​ത്തും സൈ​ക്കി​ളി​ലു​മാ​യാ​ണ് സാം​ബാ സാ​ലി നാ​ടു​ചു​റ്റി​യ​ത്. ഇ​ത്ത​വ​ണ ലോ​ക​ക​പ്പ് പ്ര​ച​ാര​ണ പ​ര്യ​ട​നം സ്കൂ​ട്ട​റി​ലാ​ണ്. രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന നാ​ടു​ചു​റ്റ​ൽ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് അ​വ​സാ​നി​ക്കു​ക.

ബ്ര​സീ​ൽ ടീ​മി​നോ​ടു​ള​ള അ​ട​ങ്ങാ​ത്ത ആ​വേ​ശം ത​ന്‍റെ 62-ാം വ​യ​സി​ലും പ്ര​ക​ട​മാ​ക്കു​ന്ന സാം​ബാ സാ​ലി പു​തു​ത​ല​മു​റ​യ്ക്ക് അ​ത്ഭു​ത​മാ​ണ്. സാം​ബാ സാ​ലി​യു​ടെ സ്കൂ​ട്ട​ർ മുഴുവൻ ബ്ര​സീ​ൽ നി​റ​ത്തി​ലാ​ണ്. ബ്ര​സീ​ലി​ന്‍റെ കൊ​ടി​യും താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​മെ​ല്ലാം പ്ര​ച​ാര​ണ​വ​ണ്ടി​യി​ലു​ണ്ട്. ഇ​തൊ​ന്നും പോ​രാ​ഞ്ഞ് ത​ന്‍റെ ഇ​ഷ്ട​താ​രം നെ​യ്മ​റി​ന്‍റെ ഒ​രു ക​ട്ടൗ​ട്ടും സാം​ബാ സാ​ലി ത​ന്‍റെ സ്കൂ​ട്ട​റി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പോരാത്തതിനു ത​ല​യി​ലൊ​രു പൂ​ക്കു​ട്ട​യും. കഴുത്തിൽ മ​ഞ്ഞ​യും പ​ച്ച​യും ഇ​ട​ക​ല​ർ​ന്ന സ്റ്റൈ​ല​ൻ മാ​ല​യും. ആ​വേ​ശം കൂ​ടു​ന്പോ​ൾ ഉൗ​താ​നാ​യി വ​ലി​യൊ​രു പീ​പ്പി​യുമുണ്ട് സാ​ലി​യു​ടെ കൈയിൽ. നാ​ടു​ചു​റ്റ​ലി​നി​ടെ കു​ട്ടി​ക​ളെ കാ​ണു​ന്പോ​ൾ കൊ​ടു​ക്കാ​നാ​യി മ​ഞ്ഞ​നി​റ​മു​ള്ള ബ​ലൂ​ണു​ക​ളു​ം കരുതും. സാ​ലി​ക്കും സാ​ലി​യു​ടെ വ​ണ്ടി​ക്കൊ​പ്പ​വും നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ബ്ര​സീ​ൽ ആ​രാ​ധ​ക​ർ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും പെ​രു​ത്തി​ഷ്ടം!!

പ​ന്തു​ക​ളി മ​ന​സി​ൽ ഇ​ടംപി​ടി​ച്ച​തു​മു​ത​ൽ ബ്ര​സീ​ലാ​ണ് സാ​ലി​യു​ടെ ഇ​ഷ്ട​ ടീം. ബ്ര​സീ​ലി​ലെ പ​ല താ​ര​ങ്ങ​ളേ​യും ആ​രാ​ധി​ക്കു​ന്ന സാ​ലി​ക്ക് ഇ​പ്പോ​ൾ ഇ​ഷ്ടം നെ​യ്മ​റി​നോ​ട്. ബ്ര​സീ​ൽ ഇ​ത്ത​വ​ണ ക​പ്പെ​ടു​ക്കു​മെ​ന്ന​തി​ൽ സാ​ലി​ക്ക് ഒ​രു സം​ശ​യ​വു​മി​ല്ല. വീ​ടി​ന​ടു​ത്തു ബ്ര​സീ​ൽ ടീ​മി​ന്‍റെ പ​ടു​കൂ​റ്റ​ൻ ഫ്ളക്സും സാ​ലി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

കാ​വ​ടിനി​ർ​മാ​ണ​വും പൂ​ക്ക​ൾനി​ർ​മി​ക്ക​ലു​മൊ​ക്കെ​യാ​യി പേ​രെ​ടു​ത്ത സാ​ലി വ​ടൂ​ക്ക​ര​ക്കാ​ർ​ക്കു സു​പ​രി​ചി​ത​നാ​ണ്. ഭാ​ര്യ ആ​രി​ഫ​യും മ​ക്ക​ളാ​യ അ​നീ​ഷ്, അ​യൂ​ബ്, സിം​ല എ​ന്നി​വ​രും സാ​ലി​യു​ടെ ബ്ര​സീ​ൽ ആ​രാ​ധ​ന​യ്ക്കു ഫു​ൾ സ​പ്പോ​ർ​ട്ടു​മാ​യി കൂ​ടെ​യു​ണ്ട്.

ബ്ര​സീ​ലി​നുവേ​ണ്ടി ജ​യ് വി​ളി​ച്ച് നാ​ടു​ചു​റ്റു​ന്ന സാം​ബാ സാ​ലി​ക്ക് ഇ​നി​യൊ​രു ആ​ഗ്ര​ഹ​മു​ണ്ട് – അ​ടു​ത്ത ലോ​ക​ക​പ്പ് ഖ​ത്ത​റി​ൽ ന​ട​ക്കു​ന്പോ​ൾ ബ്ര​സീ​ൽ ടീ​മി​ന്‍റെ ഒ​രു മ​ത്സ​ര​മെ​ങ്കി​ലും നേ​രി​ട്ട് ഗ്രൗ​ണ്ടി​ൽ ചെ​ന്നു കാ​ണ​ണം…​സാം​ബാ താ​ളം അ​ല​യ​ടി​ക്കു​ന്ന മൈ​താ​ന​ത്തു സാം​ബാ സാ​ലി​ക്കും ആ ​ആ​വേ​ശ​ല​ഹ​രി​യി​ൽ ഇ​ള​കി​യാ​ട​ണം….

Related posts