ഇവൻമാരാണ് സാറേ..! ക​ണ്ണൂ​രി​ൽ തീ​യേ​റ്റ​റി​ൽ ഗു​ണ്ടാ​വി​ള​യാ​ട്ടം; നൂറിന്‍റെ ടിക്കറ്റെടുത്ത് 300 രൂപയുടെ സീറ്റിൽ ഇരുന്നത് ചോദ്യം ചെയ്തതിനാണ് മാ​നേ​ജ​രെ​യും ജീ​വ​ന​ക്കാ​രെ​യും മ​ർ​ദ്ദി​ച്ചത്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ഗു​ണ്ട​ക​ളു​ടെ വി​ള​യാ​ട്ടം. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ലെ സി​നി​മാ തീ​യേ​റ്റ​റി​ലാ​ണ് നാ​ലം​ഗ​സം​ഘം മ​ണി​ക്കൂ​റോ​ളം അ​ഴി​ഞ്ഞാ​ടി​യ​ത്. ക​ണ്ണൂ​ർ പി​വി​എ​സ് ഫി​ലിം സി​റ്റി​യി​ൽ രാ​ത്രി പ​ത്തി​ന് സി​നി​മ കാ​ണാ​നെ​ത്തി​യ സം​ഘ​മാ​ണ് തീ​യേ​റ്റ​റി​നു​ള്ളി​ലും തീ​യേ​റ്റ​റി​ന് പു​റ​ത്തും സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്‌​ടി​ച്ച​ത്.

100 രൂ​പ ടി​ക്ക​റ്റെ​ടു​ത്ത് സി​നി​മ കാ​ണാ​ൻ തീ​യേ​റ്റ​റി​ൽ ക​യ​റി​യ ഇ​വ​ർ 150 രൂ​പ ടി​ക്ക​റ്റി​ന്‍റെ സീ​റ്റി​ലേ​ക്ക് ചാ​ടി​ക്ക​യ​റു​ക​യും പി​ന്നീ​ട് 300 രൂ​പ ടി​ക്ക​റ്റി​ൽ വ​ന്നി​രി​ക്കു​ക​യും ചെ​യ്തു. ഇ​തു ചോ​ദ്യം ചെ​യ്ത് മാ​നേ​ജ​രെ​യും ജീ​വ​ന​ക്കാ​രെ​യും നാ​ലം​ഗ​സം​ഘം കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. ജീ​വ​ന​ക്കാ​രെ​യും മാ​നേ​ജ​രെ​യും ആ​ക്ര​മി​ച്ച സം​ഘം കൗ​ണ്ട​റി​ൽ നി​ന്നും 6500 രൂ​പ മോ​ഷ്‌​ടി​ച്ച​താ​യും പ​റ​യു​ന്നു. തീ​യേ​റ്റ​ർ മാ​നേ​ജ​രു​ടെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts