പൃഥിരാജ് പുരകത്തുമ്പോള്‍ വെട്ടിയ വാഴയില്‍ കിടന്ന്‌ ഓട്ടന്‍ തുള്ളല്‍ കളിക്കുന്ന പൊട്ടന്‍ ചെക്കന്‍; ദിലീപ് വേറൊരു പൊട്ടന്‍ അയാള്‍ എന്തിനാണ് മാറി നില്‍ക്കുന്നത്; കണ്ട അണ്ടനും അടകോടനും വരെ അഭിപ്രായം പറയുമ്പോള്‍ താനെന്തിന് മാറി നില്‍ക്കണമെന്ന് സംഗീത ലക്ഷ്മണ

മലയാള സിനിമാ സംഘടനയായ അമ്മയില്‍ ഉയരുന്ന വിവാദങ്ങളെ പരിഹസിച്ച് അഭിഭാഷകയായ സംഗീത ലക്ഷ്മണ രംഗത്ത്. മോഹന്‍ലാലും പൃഥിരാജും ദിലീപുമടക്കമുള്ളവരെ കണക്കറ്റു പരിഹസിക്കുന്നതാണ് സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്.

”കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പൂത്തിയും, ബ്യൂട്ടീഷനും, എന്‍ജിനീയറും, തേപ്പുകാരനും, തൂപ്പുകാരിയും, ബാങ്ക് പണിക്കാരനും, ബങ്ക് തൊഴിലാളിയും, തയ്യല്‍ക്കാരിയും, ഹോട്ടലുകാരനും, ടീച്ചറും, മാഷും, കുക്കും, ഡ്രൈവറും, വാച്ചറും, ഡോക്ടറും, നഴ്സും, ക്യാമറമാനും, ലിഫ്റ്റ് ഓപ്പറേറ്ററും, ഓഫീസറും, നേതാവും, അണിയും, ഗുമസ്തനും, ഫിഷര്‍മാനും, പാല്‍ക്കാരനും, മുതലാളിയും……….. മുതല്‍ മാധ്യമപ്രവര്‍ത്തകന്‍ വരെ സകലരും അഭിപ്രായം പറയുന്ന വിഷയത്തില്‍ അഭിഭാഷകയായ ഞാന്‍ എന്തിന് എന്റേത് പറയാതിരിക്കണം.?” എന്നു പറഞ്ഞാണ് സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

പൃഥിരാജിനെക്കുറിച്ച് സംഗീത പോസ്റ്റില്‍ പറയുന്നതിങ്ങനെ…പുരകത്തുമ്പോ വാഴവെട്ടി താഴെയിട്ട്, താഴെ കിടക്കുന്ന ആ വാഴയില്‍ കയറി നിന്നു അറിയാത്ത ഓട്ടന്‍തുള്ളല്‍ കളിച്ച് കാണിച്ച് കൈയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന പോലുള്ള പരിപാടിയാണ് പൃഥ്വിരാജ് എന്ന കോമാളി അന്ന് കാണിച്ചുകൂട്ടിയത്.

ആ ചെക്കന്‍ എന്തായിരുന്നു പ്രകടനം? ഹോഹ് എന്റെ കണ്‍വെട്ടത്തെങ്ങാനും ആ പൊട്ടനെ അന്ന് എനിക്ക് കിട്ടിയിരുന്നെങ്കില്‍ ഒരാട്ട് വെച്ച് കൊടുത്തേനെ ഞാന്‍. What an idiotic buffoon he is- പറയുന്നത് ഇംഗ്ലീഷിലായാല്‍ വിഡ്ഢിത്തം വിഡ്ഢിത്തമല്ലാതെയാവുമോ? ഇല്ല. അത് വിഡ്ഢിത്തം ഇന്‍ ഇംഗ്ലീഷ് ആവും, അത്രയേ ഉള്ളു.

ദിലീപ് സംഘടനയില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിച്ചതിനെ കോമഡിയായാണ് സംഗീത ലക്ഷ്മണ വിശേഷിപ്പിക്കുന്നത്. ”ദിലീപ് വേറൊരു പൊട്ടന്‍ അയാള്‍ എന്തിനാണ് മാറി നില്‍ക്കുന്നത്? യുവനടിയും, വിചാരണയില്‍ അയാള്‍ക്ക് വേണ്ടിയും യുവനടിക്ക് വേണ്ടിയും കോടതി മുന്‍പാകെ സാക്ഷി പറയാനുള്ളവര്‍ സംഘടനയില്‍ തുടരുമ്പോള്‍ അയാള്‍ മാത്രമെന്തിന് മാറി നില്‍ക്കണം?

സംഘടനയിലെ അംഗങ്ങളായ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യുവനടിയും അവളുടെ മൂന്ന് കൂട്ടുകാരികളും ചേര്‍ന്ന് അരങ്ങേറുന്നത് എന്ന് പറയാന്‍ എന്താ ദിലീപിന്റെ വായില്‍ പഴം കുത്തി കയറ്റി വെച്ചിരിക്കുകയായിരുന്നോ?

താന്‍ മാറി നില്‍ക്കണമെങ്കില്‍ യുവനടിയും മാറിനില്‍ക്കണം, കൂടാതെ കേസില്‍ സാക്ഷികളായി വരാനുള്ളവര്‍ എല്ലാവരും കേസ് തീരുന്നത് വരെ മാറിനില്‍ക്കണം എന്ന് രേഖാമൂലം എഴുതികൊടുത്ത് അപേക്ഷിക്കാന്‍ ദിലീപിന് അറിയില്ലായിരുന്നോ? അതോ അതിനുള്ള ബുദ്ധിയില്ലായിരുന്നോ,വിവരമില്ലായിരുന്നോ അയാള്‍ക്ക്?” സംഗീത ചോദിക്കുന്നു.

സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

Related posts