ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് 10-ാം പ​തി​പ്പി​ൽ സ​ഞ്ജു​വി​ലൊ​തു​ങ്ങി​യ കേ​ര​ളം

sanjuഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് 10-ാം പ​തി​പ്പി​ന്‍റെ ക​ണ​ക്കു​പു​സ്ത​കം തു​റ​ന്നാ​ല്‍ തി​ള​ങ്ങി നി​ല്‍ക്കു​ന്ന മ​ല​യാ​ളി സ​ഞ്ജു സാം​സ​ണ്‍ മാ​ത്ര​മാ​ണ്; ഒ​രു​പ​രി​ധി​വ​രെ ബേ​സി​ല്‍ ത​മ്പി​യും. പ​തി​വി​നു വി​പ​രീ​ത​മാ​യി ഇ​ത്ത​വ​ണ നാ​ലു മ​ല​യാ​ളി​ക​ളാ​ണ് ഐ​പി​എ​ലി​ൽ‍ വി​വി​ധ ടീ​മു​ക​ളി​ലാ​യി ക​ളി​ച്ച​ത്.

ഡ​ല്‍ഹി ഡെ​യ​ര്‍ ഡെ​വി​ള്‍സി​നു വേ​ണ്ടി സ​ഞ്ജു, ഗു​ജ​റാ​ത്ത് ല​യ​ണ്‍സി​നു വേ​ണ്ടി ബേ​സി​ല്‍, സ​ച്ചി​ന്‍ ബേ​ബി​യും വി​ഷ്ണു വി​നോ​ദും ബം​ഗ​ളൂ​രു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​നു വേ​ണ്ടി​യും ഇ​റ​ങ്ങി. പ​തി​വു​പോ​ലെ ശ​രാ​ശ​രി​ക്കു മു​ക​ളി​ല്‍നി​ല്‍ക്കു​ന്ന പ്ര​ക​ട​ന​വു​മാ​യി സ​ഞ്ജു തി​ള​ങ്ങി. 14 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് സ​ഞ്ജു 386 റ​ണ്‍സ് സ്വ​ന്ത​മാ​ക്കി. ഇ​തി​ല്‍ ഒ​രു സെ​ഞ്ചു​റി​യും ര​ണ്ട് അ​ര്‍ധ​സെ​ഞ്ചു​റി​യു​മു​ണ്ടാ​യി​രു​ന്നു. ശ​രാ​ശ​രി 27.57. ഈ ​സീ​സ​ണി​ലെ ആ​ദ്യ സെ​ഞ്ചു​റി സ​ഞ്ജു​വി​ന്‍റെ പേ​രി​ലാ​യി​രു​ന്നു.

102 ആ​യി​രു​ന്നു ഉ​യ​ര്‍ന്ന സ്‌​കോ​ര്‍. ഐ​പി​എ​ല്‍ ഫൈ​ന​ലി​ലെ​ത്തി​യ റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സി​നെ​തി​രേ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ല്‍ഹി 205 റ​ണ്‍സ് അ​ടി​ച്ചു കൂ​ട്ടി​യ​പ്പോ​ള്‍ 102 റ​ണ്‍സും സ​ഞ്ജു​വി​ന്‍റെ ബാ​റ്റി​ല്‍നി​ന്നാ​യി​രു​ന്നു. പി​ന്നീ​ട് സ​ഞ്ജു​വി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സ്ഥി​ര​ത​യാ​ര്‍ന്ന പ്ര​ക​ട​നം ഉ​ണ്ടാ​യെ​ങ്കി​ലും ടീ​മി​ന്‍റെ ഓ​വ​റോ​ള്‍ പ്ര​ക​ട​നം നി​രാ​ശ​പ്പെ​ടു​ത്തിയ​തോ​ടെ പ്ലേ ​ഓ​ഫ് കാ​ണാ​തെ ഡ​ല്‍ഹി പു​റ​ത്താ​യി. 2013 മു​ത​ല്‍ ഐ​പി​എ​ലി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന സ​ഞ്ജു 66 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 25.46 ശ​രാ​ശ​രി​യി​ല്‍ 1426 റ​ണ്‍സ് നേ​ടി​യി​ട്ടു​ണ്ട്.

ബേ​സി​ല്‍ ത​മ്പി

ഐ​പി​എ​ലി​ന്‍റെ ഈ ​സീ​സ​ണി​ലാ​യി​രു​ന്നു കേ​ര​ള ര​ഞ്ജി താ​രം ബേ​സി​ല്‍ ത​മ്പി​യു​ടെ അ​ര​ങ്ങേ​റ്റം. ഏ​റ്റ​വും മി​ക​ച്ച പു​തു​മു​ഖ​താ​ര​മാ​കാ​ന്‍ മ​ത്സ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ല്‍ ആ​ദ്യ​പേ​രു​കാ​രി​ല്‍ ഒ​രാ​ളാ​കാ​ന്‍ ബേ​സ​ിലി​നാ​യി എ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ടം. ഗു​ജ​റാ​ത്തി ല​യ​ണ്‍സി​നു വേ​ണ്ടി ക​ളി​ച്ച ബേ​സി​ല്‍ ടീം ​വ​ള​രെ മോ​ശം പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​മ്പോ​ള്‍ മി​ക​ച്ച ബൗ​ളിം​ഗി​ലൂ​ടെ ഏ​വ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ചു. 12 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ബേ​സി​ല്‍ 11 വി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി ഐ​പി​എ​ല്‍ അ​ര​ങ്ങേ​റ്റം അ​വി​സ്മ​ര​ണീ​യ​മാ​ക്കി. 28 റ​ണ്‍സും ബേ​സി​ലി​ന്‍റെ പേ​രി​ലു​ണ്ട്. 29 റ​ണ്‍്‌​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടി​യ​താ​ണ് മി​ക​ച്ച പ്ര​ക​ട​നം. 268 പ​ന്തു​ക​ള്‍ എ​റി​ഞ്ഞ ബേ​സി​ലി​നെ​തി​രേ 424റ​ണ്‍സ് എ​തി​രാ​ളി​ക​ള്‍ നേ​ടി.

സ​ച്ചി​നും വി​ഷ്ണുവും

ബം​ഗ​ളൂ​രു​വി​നു വേ​ണ്ടി ക​ളി​ക്കു​ന്ന കേ​ര​ള ര​ഞ്ജി നാ​യ​ക​ന്‍ കൂ​ടി​യാ​യ സ​ച്ചി​ന്‍ ബേ​ബി​യു​ടെ പ്ര​ക​ട​നം നി​രാ​ശാ​ജ​ന​ക​മാ​യി​രു​ന്നു. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്്‌​ലി സ​ച്ചി​ന് അ​വ​സ​രം ന​ല്‍കി​യ​ത്. 15 റ​ണ്‍സ് മാ​ത്ര​മാ​ണ് സ​ച്ചി​ന്‍ സ്വ​ന്ത​മാ​ക്കി​യ​ത്. 2013, 2016, 2017 സീ​സ​ണു​ക​ളി​ലാ​യി 18 മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ച്ച സ​ച്ചി​ന്‍ 187 റ​ണ്‍സ് നേ​ടി​യി​ട്ടു​ണ്ട്. 33 ആ​ണ് ഉ​യ​ര്‍ന്ന സ്‌​കോ​ര്‍. ര​ണ്ടു വി​ക്ക​റ്റും സ​ച്ചി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​നു വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന വി​ഷ്ണു വി​നോ​ദ് പ​ക്ഷേ, ഐ​പി​എ​ലി​ല്‍ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി. ഈ ​സീ​സ​ണി​ല്‍ അ​ര​ങ്ങേ​റി​യ വി​ഷ്ണു​വി​ന് മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 19 റ​ണ്‍സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

കേ​ര​ള​വു​മാ​യി ബ​ന്ധ​മു​ള്ള മ​റ്റു ചി​ല താ​ര​ങ്ങ​ളും ഐ​പി​എ​ലി​ല്‍ ക​ളി​ച്ചു. ഇ​തി​ല്‍ ശ്രേ​യ​സ് അ​യ്യ​ര്‍, റോ​ബി​ന്‍ ഉ​ത്ത​പ്പ എ​ന്നി​വ​ര്‍ ശ​രാ​ശ​രി​ക്കു മു​ക​ളി​ലു​ള്ള പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഡ​ല്‍ഹി​യു​ടെ നാ​യ​ക​നാ​യ ക​രു​ണ്‍ നാ​യ​രും തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി. കേ​ര​ള​ത്തി​നു വേ​ണ്ടി ര​ഞ്ജി ട്രോ​ഫി ക​ളി​ക്കു​ന്ന ഇ​ക്ബാ​ല്‍ അ​ബ്ദു​ള്ള​യ്ക്ക് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല.

Related posts