ബാ​റ്റു​മാ​യി സ​ഞ്ജു​വും പന്തു​മാ​യി സി​ജോ​മോ​നും

തി​രു​വന​ന്ത​പു​രം: ക​ട​ലാ​സി​ലെ പു​ലി​ക​ളെ ക​ളി​ത്ത​ട്ടി​ല്‍ മ​ല​ര്‍ത്തി​യ​ടി​ച്ച​പ്പോ​ള്‍ കേ​ര​ള​ത്തെ ബാ​റ്റു​കൊ​ണ്ട് ന​യി​ച്ച​ത് സ​ഞ്ജു​വും ബോ​ളു​കൊ​ണ്ട് ന​യി​ച്ച​ത് സി​ജോ​മോ​ന്‍ ജോ​സ​ഫും. ക​ഴി​ഞ്ഞ സീ​സ​ണി​ലെ നി​റം മ​ങ്ങ​ലി​ല്‍ നി​ന്നു ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് സ​ഞ്ജു സാം​സ​ണ്‍ ഇ​ക്കു​റി ന​ട​ത്തി​യ​ത്. ആ​ദ്യ​മാ​യി കേ​ര​ളാ ടീ​മി​ല്‍ ഇ​ടം നേ​ടി നാ​ലു​മ​ത്സ​ര​ങ്ങ​ളി​ലാ​യി 19 വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി സി​ജോ​മോ​ന്‍ ബോ​ള്‍ കൊ​ണ്ട് എ​തി​രാ​ളി​ക​ളെ വി​റ​പ്പി​ച്ചു.

ശ​ക്ത​രാ​യ സൗ​രാ​ഷ്‌ട്ര​​യ്‌​ക്കെ​തി​രേ ര​ണ്ടി​ന്നിം​ഗ്‌​സി​ലും മി​ക​ച്ച ബാ​റ്റിം​ഗ് പ്ര​ക​ട​ന​മാ​ണ് സ​ഞ്ജു സാം​സ​ണ്‍ കാ​ഴ്ചവ​ച്ച​ത്. ഹോം ​ഗ്രൗ​ണ്ടി​ല്‍ കാ​ണി​ക​ള്‍ക്ക് ബാ​റ്റു​കൊ​ണ്ട് മി​ക​ച്ച വി​രു​ന്ന് ഈ ​ത​ല​സ്ഥാ​ന​ക്കാ​ര​ന്‍ ഒ​രു​ക്കി. തു​മ്പ​യി​ല്‍ സൗ​രാ​ഷ്ട്ര​യ്‌​ക്കെ​തി​രേ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ കേ​ര​ളം ത​ക​ര്‍ച്ച​യു​ടെ വ​ക്കി​ല്‍ നി​ന്ന​പ്പോ​ള്‍ ബാ​റ്റിം​ഗി​ന്‍റെ നെ​ടു​നാ​യ​ക​ത്വം സ​ഞ്ജു ഏ​റ്റെ​ടു​ത്തു.

സൗ​രാഷ്‌ട്ര ബൗ​ളിം​ഗി​ന്‍റെ കു​ന്ത​മു​ന​യാ​യ ജ​ഡേ​ജ​യു​ടെ ബോ​ളു​ക​ളെ വ​ള​രെ കൃ​ത്യ​ത​യോ​ടെ നേ​രി​ട്ട സ​ഞ്ജു 104 പ​ന്തി​ല്‍ നി​ന്ന‌് 68 റ​ണ്‍സാ​ണ് കേ​ര​ള​ത്തി​ന് സ​മ്മാ​നി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ സ്‌​കോ​ര്‍ 200 ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച​തും സ​ഞ്ജു​വി​ന്‍റെ ഈ ​പ്ര​ക​ട​ന​മാ​യി​രു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലാ​ണ് ഈ ​കേ​ര​ള താ​ര​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​നു തു​മ്പ സെ​ന്‍റ് സേ​വ്യേഴ്‌​സ് കോ​ള​ജ് ഗ്രൗ​ണ്ട് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

ഫാ​സ്റ്റ് ബൗ​ള​ര്‍മാ​രേ​യും സ്പി​ന്‍ ബൗ​ള​ര്‍മാ​രേ​യും ഒ​രേ പോ​ലെ നേ​രി​ട്ട സ​ഞ്ജു കേ​ര​ള​ത്തി​ന് മ​ത്സ​ര​ത്തി​ല്‍ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം നേ​ടി​ക്കൊ​ടു​ത്തു. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 225 റ​ണ്‍സി​ന് കേ​ര​ള​ത്തെ പു​റ​ത്താ​ക്കി​യ സൗ​രാഷ്‌ട്ര​ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ സ​ഞ്ജു​വി​നു മു​ന്നി​ല്‍ കാ​ലി​ട​റു​ന്ന ദൃ​ശ്യ​മാ​ണ് ക​ണ്ട​ത്.

ഏ​ക​ദിന ശൈ​ലി​യി​ല്‍ ബാ​റ്റ് വീ​ശി​യ സ​ഞ്ജു 180 പ​ന്തി​ല്‍ നി​ന്നും സ്വ​ന്ത​മാ​ക്കി​യ​ത് 175 റ​ണ്‍സ്. ര​ഞ്ജി​യി​ല്‍ ഈ ​സീ​സ​ണി​ല്‍ ഇ​തി​നോ​ട​കം നാ​ലു​ക​ളി​ക​ളി​ല്‍ നി​ന്നാ​യി ര​ണ്ടു സെ​ഞ്ചു​റി​യും അ​ത്ര ത​ന്നെ അ​ര്‍ധ​സെ​ഞ്ചു​റി​യും സ​ഞ്ജു നേ​ടി​ക്ക​ഴി​ഞ്ഞു. ഇ​നി കാ​ത്തി​രി​ക്കാം ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്കു​ള്ള ഒ​രു മ​ട​ങ്ങിവ​ര​വി​നാ​യി.

ആ​ദ്യ​മാ​യി കേ​ര​ള ടീ​മി​ല്‍ ഇ​ടം നേ​ടി​യ സി​ജോ​മോ​ന്‍ പ​ന്തു​കൊ​ണ്ട് എ​തി​രാ​ളി​ക​ളെ വ​ട്ടം ക​റ​ക്കി. ര​ണ്ട് ഇ​ന്നിം​ഗ്‌​സു​ക​ളി​ലു​മാ​യി സൗ​രാഷ്‌ട്ര​യു​ടെ ഏ​ഴു വി​ക്ക​റ്റാ​ണ് ഈ ​സ്പി​ന്ന​ര്‍ തു​മ്പ​യി​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

കോ​ട്ട​യം കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി​യാ​യ സി​ജോ​മോ​ന്‍ മു​ത്തോ​ലി സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂളി​ല്‍ എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് ഫാ​സ്റ്റ് ബൗ​ള​റാ​യി ജി​ല്ലാ ടീ​മി​ല്‍ ഇ​ടം നേ​ടു​ന്ന​ത്. മു​ന്‍ കേ​ര​ള ക്യാ​പ്റ്റ​ന്‍ അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍ സി​ജോ​മോ​നെ സ്പി​ന്നി​ലേ​ക്ക് വ​ഴി തി​രി​ച്ചു വി​ട്ടു. ഇ​തോ​ടെ സി​ജോ​മോ​ന്‍ 14 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രു​ടെ കേ​ര​ള ടീ​മീ​ല്‍ ഇ​ടം നേ​ടി.
തു​ട​ര്‍ന്ന് അ​ണ്ട​ര്‍ 16,19 കേ​ര​ളാ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തു വ​രെ​യെ​ത്തി. അ​വി​ടെ നി​ന്നാ​ണ് സി​ജോ​മോ​ന്‍ സീ​നി​യ​ര്‍ ടീ​മി​ലേ​ക്ക് ഇ​ടം നേ​ടി​യ​ത്.

ക​ഴി​ഞ്ഞ നാ​ലു ര​ഞ്ജി മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 19 വി​ക്ക​റ്റു​ക​ള്‍ സി​ജോ​മോ​ന്‍ പി​ഴു​തു. ഇ​തി​ല്‍ രാ​ജ​സ്ഥാ​നെ​തി​രേ ഒ​രി​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ഉ​ള്‍പ്പെ​ടെ ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലാ​യി ആ​റു വി​ക്ക​റ്റ് നേ​ട്ട​വും സ്വ​ന്ത​മാ​ക്കി. ജ​മ്മു കാ​ഷ്മീ​രി​നെ​തി​രേ ര​ണ്ട് ഇ​ന്നിം​ഗ്‌​സു​ക​ളി​ലാ​യി അ​ഞ്ചു വി​ക്ക​റ്റ്. ഗു​ജ​റാ​ത്തി​നെ​തി​രേ ഒ​രു​വി​ക്ക​റ്റ്. ആ​ദ്യ ര​ഞ്ജി ട്രോ​ഫി​യി​ലെ സി​ജോ​മോ​ന്‍റെ പ്ര​ക​ട​നം ഏ​റെ മി​ക​ച്ച​താ​ണെ​ന്നു ക്രി​ക്ക​റ്റ് വി​ദ​ഗ്ധ​ര്‍ ത​ന്നെ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഈ ​ര​ഞ്ജി സീ​സ​ണി​ലെ കേ​ര​ള​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളി​ലൊ​ന്നാ​യി മാ​റി സി​ജോ​മോ​ന്‍. കി​ട​ങ്ങൂ​ര്‍ മേ​ക്കാ​ട്ടേ​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ​യും ലി​സി ജോ​സ​ഫി​ന്‍റെ​യും ഇ​ള​യ​പു​ത്ര​നാ​ണ് സി​ജോ​മോ​ന്‍.

തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍ട്ട് കോ​ള​ജി​ലെ അ​വ​സാ​ന വ​ര്‍ഷ ബി​രു​ദ വി​ദ്യാ​ര്‍ഥി. പ​ത്താം ക്ലാ​സി​നു ശേ​ഷം മാ​ന്നാ​നം കെ.​ഇ. സ്‌​കൂ​ള്‍ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മ​ിയി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. അ​വി​ടെ നി​ന്നാ​ണ് തേ​വ​ര​യി​ലേ​ക്ക് ബി​രു​ദ​ത്തി​നാ​യി ചേ​ര്‍ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ഈ ​മി​ക​ച്ച സ്പി​ന്ന​ര്‍ ദേ​ശീ​യ ത​ല​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ആ​വ​ര്‍ത്തി​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് കേ​ര​ള കോ​ച്ചും ക്യാ​പ്റ്റ​നും.

തോമ​സ് വ​ര്‍ഗീ​സ്

 

Related posts