ബൗ​ണ്ട​റി​ ലൈ​നി​ൽ സൂ​പ്പ​ർ​മാ​ൻ പ്ര​ക​ട​ന​വു​മാ​യി സ​ഞ്ജു സാം​സ​ണ്‍

sanjuന്യൂ​ഡ​ൽ​ഹി: ഗ്രൗ​ണ്ടി​ൽ സൂ​പ്പ​ർ​മാ​ൻ പ്ര​ക​ട​ന​വു​മാ​യി മ​ല​യാ​ളി​താ​രം സ​ഞ്ജു സാം​സ​ണ്‍. ഐ​പി​എ​ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നാ​യി സ​ഞ്ജു​വി​ന്‍റെ പ്ര​ക​ട​നം.

കോ​ൽ​ക്ക​ത്ത ഇ​ന്നിം​ഗ്സി​ൽ ക്രി​സ് മോ​റി​സ് എ​റി​ഞ്ഞ 19-ാം ഓ​വ​റി​ലെ ര​ണ്ടാം പ​ന്ത് മ​നീ​ഷ് പാ​ണ്ഡെ ബൗ​ണ്ട​റി​ക്കു പു​റ​ത്തേ​ക്കു പ​റ​ത്തി. പ​ക്ഷേ ലോം​ഗ് ഓ​ണ്‍ ബൗ​ണ്ട​റി​യി​ൽ പ​റ​ന്നു​യ​ർ​ന്നു പ​ന്തു പി​ടി​ച്ചെ​ടു​ത്ത സ​ഞ്ജു കാ​ൽ ബൗ​ണ്ട​റി​ക്കു പു​റ​ത്ത് നി​ലം​തൊ​ടും​മു​ന്പ് പ​ന്ത് ഗ്രൗ​ണ്ടി​ലേ​ക്ക് തി​രി​ച്ചെ​റി​ഞ്ഞു. ആ​റു റ​ണ്‍ പ്ര​തീ​ക്ഷി​ച്ച മ​നീ​ഷ് പാ​ണ്ഡെ​യു​ടെ നേ​ട്ടം ര​ണ്ടു റ​ണ്ണി​ലൊ​തു​ങ്ങി.

നാ​യ​ക​ൻ സ​ഹീ​ർ ഖാ​നും സ​ഹ​താ​ര​ങ്ങ​ളും ഗ്രൗ​ണ്ട് മു​ഴു​വ​നാ​യും സ​ഞ്ജു​വി​ന്‍റെ സൂ​പ്പ​ർ​മാ​ൻ പ്ര​ക​ട​ന​ത്തെ കൈ​യ​ടി​യോ​ടെ​യാ​ണ് ആ​ഘോ​ഷി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ബെ​ൻ സ്റ്റോ​ക്സ് ഐ​പി​എ​ലി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തേ​ക്കാ​ൾ മി​ക​ച്ച​ത് എ​ന്നാ​ണ് ക്രി​ക്ക​റ്റ് ലോ​കം സ​ഞ്ജു​വി​ന്‍റെ പ്ര​ക​ട​ന​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്.

ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നാ​യി ടോ​പ് സ്കോ​റ​റാ​കാ​ൻ സ​ഞ്ജു​വി​നു ക​ഴി​ഞ്ഞെ​ങ്കി​ലും വി​ജ​യ​ഭാ​ഗ്യം നൈ​റ്റ് റൈ​ഡേ​ഴ്സി​നൊ​പ്പ​മാ​യി​രു​ന്നു.

Related posts