ഗ്ലാ​മ​റ​സ് നൃ​ത്തച്ചു​വ​ടു​ക​ളു​മാ​യി സാ​റ അ​ലി​ഖാ​ൻ

സെ​യ്ഫ് അ​ലി​ഖാ​ന്‍റെ​യും ആ​ദ്യ ഭാ​ര്യ അ​മൃ​ത സിം​ഗി​ന്‍റെ​യും മ​ക​ൾ സാ​റ​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. സാ​റ​യു​ടെ ട്രെ​ൻ​ഡി വ​സ്ത്ര​ങ്ങ​ൾ പോ​ലും ബി ​ടൗ​ണി​ൽ ച​ർ​ച്ച​യാ​ണ്. ഇ​തി​നി​ടെ താ​ര​ത്തി​ന്‍റെ ഗ്ലാ​മ​റ​സ് നൃ​ത്തച്ചു​വ​ടു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

വി​ശ്വാ​ത്മ​യി​ലെ സാ​ത് സ​മു​ന്ദ​ർ പാ​ർ… എ​ന്ന ഗാ​ന​ത്തി​നാ​ണ് സാ​റ ചു​വ​ടു​വ​ച്ച​ത്. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ സാ​റ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. സൗ​ദ​ാമി​നി മ​ട്ടു​വി​ന്‍റെ​യും സി​ദ്ധാ​ർ​ത്ഥ് ഭ​ണ്ഡാ​രി​യു​ടെ​യും വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു സാ​റ​യു​ടെ പ്ര​ക​ട​നം.

സാ​റ​യ്ക്ക് പു​റ​മെ ശ്വേ​ത ബ​ച്ച​ൻ ന​ന്ദ, ക​ര​ണ്‍ ജോ​ഹ​ർ തു​ട​ങ്ങി​യ​വ​രും ചു​വ​ടു​വ​ച്ചു. അ​മി​താ​ഭ് ബ​ച്ച​ൻ, ജ​യ ബ​ച്ച​ൻ, ഐ​ശ്വ​ര്യ റാ​യ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.

Related posts