ഗണേഷ് കുമാറും സരിതയും തമ്മിലുള്ള വീഡിയോ പുറത്തുവിടാന്‍ ബിജു, അതിനെ പീഡനമായി കാണാനാവില്ല സുഹൃദ് വലയത്തില്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചിരിക്കാമെന്ന് സരിത

കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉന്നയിച്ച സരിതാ നായര്‍ എന്തുകൊണ്ടാണ് ഗണേഷ്‌കുമാറിനെ വെറുതെവിട്ടത്. ആര്‍ക്കുമറിയാത്ത ചോദ്യത്തിനുള്ള ഉത്തരം തനിക്കറിയാമെന്നും അതു തെളിയിക്കുന്ന വീഡിയോ പുറത്തുവിടുമെന്നും കേസിലെ കൂട്ടുപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന്‍. എന്നാല്‍ പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഗണേഷ് കുമാര്‍ ഇല്ലെന്നായിരുന്നു സരിതയുടെ പ്രതികരണം.

കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ നമ്മുടെ സുഹൃദ് വലയത്തില്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം. അതിനെ പീഡനമായി കാണാനാവില്ല എന്നാണ് സരിത പറഞ്ഞത്. എന്നാല്‍ ഗണേഷുമായി തനിക്ക് ലൈംഗികബന്ധം ഇല്ലെന്ന് സരിത പറഞ്ഞതുമില്ല.

ഇതിനിടെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും പുതിയ അന്വേഷണ സംഘത്തിന് സി.ഡി കൈമാറാന്‍ ഒരുക്കമാണെന്നും ബിജു രാധാകൃഷ്ണന്‍ അഭിഭാഷക മുഖേന കോടതിയെ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു. ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അങ്ങനെയാണ് പ്രതിയായതെന്നും ബിജു ആരോപിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Related posts