ആളൂര്‍ ഇനി സരിതയുടെ രക്ഷകന്‍! കേസുകള്‍ എല്ലാം ആളൂരിനെ ഏല്പിച്ചു, സരിത കേരളം ഉപേക്ഷിക്കുന്നു, ചെന്നൈയില്‍ സോളാര്‍ പ്രൊജക്ട് മാനേജര്‍

saritha-s-nair-prസോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതികളിലൊരാളായ സരിത എസ്. നായരുടെ രണ്ടാം അങ്കത്തിന് വേദിയാകുക തമിഴ്‌നാട്. ചെന്നൈയിലെ പ്രമുഖ സോളാര്‍ കമ്പനിയായ ന്യൂ ഇറയില്‍ പ്രൊജക്ട് ഓഫീസറായിട്ടാണ് സരിതയുടെ രണ്ടാംവരവ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വമ്പന്‍ കമ്പനിയാണ് ന്യൂഇറ. രണ്ടു മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാര്‍ പവര്‍ പദ്ധതിക്കാണ് മേല്‍നോട്ടം വഹിക്കുന്നത്. തമിഴ്‌നാട്ടില്‍ ഏകജാലക സംവിധാനമാണ് പദ്ധതികള്‍ക്കുള്ളതെന്നും കേരളത്തില്‍ വ്യവസായം നടത്തിയതിലും എളുപ്പമാണ് അവിടെയെന്നും സരിത അഭിപ്രായപ്പെട്ടു.

അതിനിടെ, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വാദിക്കാന്‍ സരിത അഡ്വ. ബി.എ. ആളൂരിനെ സമീപിച്ചു. തന്റെ ഭാഗത്തെ ന്യായം അവതരിപ്പിക്കാന്‍ അനുയോജ്യനായി ഒരു വ്യക്തി എന്ന നിലയ്ക്കാണ് ആളൂരിനെ സമീപിച്ചതെന്ന് സരിത പറയുന്നു. സൗമ്യക്കേസില്‍ ഗോവിന്ദച്ചാമിയെ കൊലക്കയറില്‍നിന്നു രക്ഷിച്ചതിലൂടെ കുപ്രസിദ്ധി നേടിയ അഭിഭാഷകനാണ് ബിജു ആന്റണിയെന്ന ബി.എ. ആളൂര്‍. പുതിയ വക്കീലിനെ കേസ് ഏല്പിക്കുന്നതിലൂടെ സോളാര്‍ കേസുകളില്‍നിന്ന് രക്ഷ നേടാനാകുമെന്ന് സരിത കണക്കുകൂട്ടുന്നു.

പുതിയ ജോലിയിലേക്ക് മാറിയെങ്കിലും അഭിനയം തുടരുമെന്ന് സരിത വ്യക്തമാക്കി. ‘വയ്യാവേലി’യാണ് സരിതയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ മലയാള ചിത്രം. തമിഴില്‍ അഭിനയിച്ച രണ്ടു ചിത്രങ്ങളും ഉടന്‍ റിലീസാകുമെന്ന് അവര്‍ പറഞ്ഞു. തമിഴില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ആത്മകഥയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലും ആത്മകഥ എഴുതാന്‍ പദ്ധതിയുണ്ടെന്നും സരിത വ്യക്തമാക്കി. കുമുദം വാരികയിലാണ് തമിഴില്‍ സരിതയുടെ ജീവിതകഥ പ്രസിദ്ധീകരിക്കുന്നത്.

Related posts