സ്വകാര്യ ബസ് സമരം നടത്തുന്നവരുമായി ച​ര്‍​ച്ച​യ്ക്ക് സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ എ​ടു​ക്കി​ല്ല; സ​മ​ര​ത്തി​ന് എ​ന്ത് പ്ര​സ​ക്തി​യാ​ണു​ള്ള​തെ​ന്ന് സമരക്കാർ തിരിച്ചറിയണമെന്ന് ഗതാഗതമന്ത്രി

കോ​ഴി​ക്കോ​ട്:​ സമരം നടത്തുന്ന സ്വകാര്യ ബ​സു​ട​മ​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ അ​ങ്ങോ​ട്ട് ച​ര്‍​ച്ച​യ്ക്ക് പേ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ഗതാഗതമ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ന്‍. സ​മ​ര​ത്തി​ന് എ​ന്ത് പ്ര​സ​ക്തി​യാ​ണു​ള്ള​തെ​ന്ന് അ​വ​ര്‍ തി​രി​ച്ച​റി​യ​ണം. നി​ര​ക്കു​വ​ര്‍​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സു​ട​മ​ക​ള്‍​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ടെ​ങ്കി​ല്‍ അ​ത് സ​ര്‍​ക്കാ​രി​നെ​യാ​ണ് ആ​ദ്യം അ​റി​യി​ക്കേ​ണ്ട​തെന്നും മന്ത്രി പറഞ്ഞു.

സ​മ​ര​ത്തി​ല്‍ ക​ഷ്ട​പ്പെ​ടു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ്. ബ​സു​ട​മ​ക​ള്‍ ഇ​ക്കാ​ര്യം തി​രി​ച്ച​റി​യ​ണം. ച​ര്‍​ച്ച​യ്ക്ക് സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ എ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും നേ​ര​ത്തെ തീ​രു​മാ​നി​ച്ച സ​മ​ര​വു​മാ​യി അ​വ​ര്‍ മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും എ.കെ.ശശീന്ദ്രൻ പ​റ​ഞ്ഞു.

Related posts