ശശികലയ്ക്ക് ജയിലില്‍ കൂട്ട് കൊടുംഭീകര സയനൈഡ് മല്ലിക, തമിഴ്‌നാടിനെ വിറപ്പിച്ച മല്ലികയ്ക്കു മുന്നില്‍ ശശികലയ്ക്കും പിടിച്ചുനില്ക്കാനായില്ല

53052_1487329669തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ കൊതിച്ച്് ജയിലിലായ ശശികല നടരാജന് ജയിലില്‍ കൂട്ടായുള്ളത് കുപ്രസിദ്ധ വനിതാ കുറ്റവാളി സയനൈഡ് മല്ലിക. ശശികലയുടെ തൊട്ടടുത്ത സെല്ലിലാണ് മല്ലികയെ പാര്‍പ്പിച്ചിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മല്ലിക മാത്രമാണ് ജയിലില്‍ ശശികലയോട് സംസാരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മല്ലികയോട് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയാണ് ശശികല ചെയ്തത്.

ചില്ലറ പുള്ളിയല്ല മല്ലിക. നിരവധി പേരെ കൊന്നതടക്കം സ്വന്തം പേരിലുള്ളത് നൂറോളം കേസുകള്‍. ആറു പേരെ കൊലപ്പെടുത്തിയ കേസില്‍ കെ.ഡി കെംപണ്ണ എന്ന മല്ലിക പോലീസ് പിടിയിലാവുന്നത് 2007 ഡിസംബര്‍ 31 നാണ്. തമിഴ്‌നാട്ടില്‍ ഒന്നും കര്‍ണാടകത്തില്‍ അഞ്ചും കൊലകളാണ് മല്ലിക നടത്തിയത്. ക്ഷേത്രപരിസരങ്ങളില്‍ തമ്പടിച്ച് പണക്കാരായ സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ബന്ധം സ്ഥാപിച്ചശേഷം പൂജയ്ക്ക് എന്ന പേരില്‍ ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോയശേഷം സയനൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കി കൊന്നശേഷം സ്വര്‍ണാഭരണങ്ങള്‍ കവരും. ഇതിനു പുറമേ പണക്കാരുമായി പ്രണയത്തിലായശേഷം ഇവരെ വകവരുത്തി സ്വത്ത് കവര്‍ന്നെന്ന കേസും മല്ലികയ്ക്കു മേല്‍ ചാര്‍ത്തപ്പെട്ടിട്ടുണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS