വിശ്വാസം അതല്ലേ എല്ലാം..! ശ​ബ​രി​മ​ല​ സ്ത്രീ​പ്ര​വേ​ശ​ന കാര്യത്തിൽ വി​ശ്വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഹി​ന്ദു​ഐ​ക്യ​വേ​ദി പി​ന്തു​ണ​യ്ക്കു​മെ​ന്ന് കെപി ശ​ശി​ക​ല

kpsasikalaകോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​പ്ര​വേ​ശ​നം വേ​ണ​മെ​ന്ന് വി​ശ്വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നാ​ൽ ഹി​ന്ദു​ഐ​ക്യ​വേ​ദി പി ​ന്തു​ണ​യ്ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ കെ.​പി. ശ​ശി​ക​ല. വ്യ​ക്തി​ക​ളി​ൽ നി​ന്ന​ല്ല. വി​ശ്വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്നാ​ണ് ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​രേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഭ​ക്ത​ജ​ന​സ​മൂ​ഹ​ത്തി​ൽ നി​ന്നോ ഹി​ന്ദു​സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നോ ഇ​ത്ത​രം ആ​വ​ശ്യം ഉ​യ​ർ​ന്നാ​ൽ ആ​ചാ​ര്യ​സ​ഭ വി​ളി​ച്ചു​കൂ​ട്ടാ​നും ആ​ചാ​ര​ത്തി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്താ​നും ഹി​ന്ദു​ഐ​ക്യ​വേ​ദി നേ​തൃ​ത്വം ന​ൽ​കും.​ഹി​ന്ദു​ഐ​ക്യ​വേ​ദി​യ്ക്ക് ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ മു​ൻ​വി​ധി​ക​ളൊ​ന്നു​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Related posts