വിലയില്ലാത്ത ലക്ഷങ്ങളുമായി സത്തായി..! നോ​ട്ടു​നി​രോ​ധ​നം അ​റി​യാ​ത്ത വൃദ്ധയുടെ കൈ​യിയുണ്ടായിരുന്നത് നാലു ലക്ഷത്തോളം രൂപ; ജീവിതം വഴിമുട്ടി വയോധിക

sathaiവ​രാ​പ്പു​ഴ: നോ​ട്ടു​നി​രോ​ധ​നം അ​റി​യാ​ത്ത വൃദ്ധയുടെ കൈ​യിൽ   ആ​കെ​യു​ണ്ടാ​യി​രു​ന്ന  സ​മ്പാ​ദ്യ​ത്തി​നും വി​ല​യി​ല്ലാ​താ​യി.  ല​ക്ഷ​ങ്ങ​ളു​ടെ അ​സാ​ധു​നോ​ട്ടു​ക​ൾ  കൊ​ണ്ട്  ഇ​നി​യെ​ന്ത്  ചെ​യ്യ​ണ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് വ​രാ​പ്പു​ഴ സ്വദേശിനിയായ സ​ത്താ​യി.വ​രാ​പ്പു​ഴ ചി​റ​യ്ക്ക​കം ഭ​ഗ​വ​തി പ​റ​മ്പി​ൽ  പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​ന്‍റെ ഭാ​ര്യ സ​തി എ​ന്ന്‌ വി​ളി​ക്കു​ന്ന  സ​ത്താ​യി (75)  യു​ടെ  വീ​ട്ടി​ലാ​ണ് നാ​ല് ല​ക്ഷ​ത്തി​ല​ധി​ക​മു​ള്ള  അ​സാ​ധു​നോ​ട്ടു​ക​ൾ ര​ണ്ടു മാ​സം മു​ൻ​പ് ക​ണ്ടെ​ത്തി​യ​ത്.

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​വ​രു​ടെ കൈ​വ​ശം ല​ക്ഷ​ക്ക​ണ​ക്കി​ന് അ​സാ​ധു​നോ​ട്ടു​ക​ൾ ഉ​ണ്ടെ​ന്നു പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റും വ​രാ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും  പോ​ലീ​സും ചേ​ർ​ന്ന്  സ​ത്താ​യി​യു​ടെ  വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വീ​ട്ടി​ൽ നി​ന്നും നാ​ലു ല​ക്ഷം രൂ​പ​യു​ടെ അ​സാ​ധു​നോ​ട്ടു​ക​ൾ  ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ണ്ടെ​ത്തി​യ അ​സാ​ധു നോ​ട്ടു​ക​ൾ പ​റ​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ഈ ​സ്ത്രീ​യ്‌​ക്കെ​തി​രെ  കേ​സ് എ​ടു​ക്കാ​ത്ത​തു​മൂ​ലം നോ​ട്ടു​ക​ൾ സൂ​ക്ഷി​ക്കാ​നാ​യി കോ​ട​തി  വ​രാ​പ്പു​ഴ പോ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ജ​നു​വ​രി 10 ന് ​ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത അ​സാ​ധു​വാ​യ നോ​ട്ടു​ക​ൾ ര​ണ്ടു മാ​സ​ത്തോ​ളം സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ച ശേ​ഷം സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ  മാ​ർ​ച്ച്   31നാ​ണ് മാ​റ്റി​യെ​ടു​ക്കാ​ൻ വ​രാ​പ്പു​ഴ പ​ഞ്ചാ​യ​ത്തു അം​ഗ​ങ്ങ​ൾ സ​ത്താ​യി​ക്കൊ​പ്പം റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ  ചെ​ന്നൈ ശാ​ഖ​യി​ൽ  എ​ത്തി​യ​ത്.  എ​ന്നാ​ൽ ആ​ർ​ബി​ഐ നി​യ​മ​പ്ര​കാ​ര​മു​ള്ള മ​തി​യാ​യ രേ​ഖ​ക​ൾ  സ​മ​യ​ത്തു ഹാ​ജ​രാ​ക്കാ​ത്ത​തി​നാ​ൽ നോ​ട്ടു മാ​റി​കൊ​ടു​ക്കു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ആ​ർബിഐ  ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഡി​സം​ബ​ർ 31 നു ​ശേ​ഷം    പ്ര​വാ​സി​ക​ൾ​ക്ക് മാ​ത്ര​മേ നോ​ട്ടു മാ​റി ന​ൽ​കു​ക​യു​ള​ളു​വെ​ന്ന്  ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​താ​യി  പ​ഞ്ചാ​യ​ത്തു അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു. 130 ആ​യി​ര​ത്തിന്‍റെ നോ​ട്ടു​ക​ളും 540  അ​ഞ്ഞൂ​റി​ന്‍റെ  നോ​ട്ടു​ക​ളു​മാ​ണ് സ​ത്താ​യി​യു​ടെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. അ​യ​ൽ​ക്കാ​രു​മാ​യി യാ​തൊ​രു സ​മ്പ​ർ​ക്ക​വും ഇ​ല്ലാ​തി​രു​ന്ന സ​ത്താ​യി നോ​ട്ടു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​രു​ന്നി​ല്ല. ര​ണ്ടു മാ​സം മു​ൻ​പ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി ആ​യി​ര​ത്തി​ന്‍റെ നോ​ട്ടു​മാ​യി ക​ട​യി​ലെ​ത്തി​യ​പ്പോ​ൾ നോ​ട്ടു സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞ​തോ​ടെ​യാ​ണ്  നോ​ട്ടു​മാ​റ്റ​ത്തെ​ക്കു​റി​ച്ചു സ​ത്താ​യി  അ​റി​യു​ന്ന​ത്.

വ​രാ​പ്പു​ഴ മൃ​ഗാ​ശു​പ​ത്രി​യി​ൽ അ​റ്റ​ന്‍ററാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന സ​ത്താ​യി സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച​പ്പോ​ൾ  ല​ഭി​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും  ക​ട​യു​ട​മ​യോ​ട്  ഇ​വ​ർ പ​റ​യു​ക​യാ​യി​രു​ന്നു.  വൈ​ദ്യു​തി പോ​ലും  ഇ​ല്ലാ​ത്ത  ഒ​റ്റ​മു​റി വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന  സ​ത്താ​യി​യു​ടെ   ഭ​ർ​ത്താ​വും മ​ക​ളും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ്  മ​രി​ച്ചു​പോ​യി​രു​ന്നു.

വ​രാ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വാ​ർ​ഡ് അം​ഗ​ത്തി​ന്‍റെ​യും നോ​ട്ടു​മാ​റ്റ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള  ഇ​ട​പെ​ട​ൽ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​ത് മൂ​ല​മാ​ണ്  തു​ക ന​ഷ്ട​പ്പെ​ട്ട​തെ​ന്നും  ജ​നു​വ​രി 10ന് ​അ​സാ​ധു നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​വ​സാ​ന  ദി​വ​സ​മാ​യ മാ​ർ​ച്ച് 31 നാ​ണ്  ഈ ​സ്ത്രീ​യെ​യും കൂ​ട്ടി നോ​ട്ട് മാ​റ്റി​യെ​ടു​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്കി​നെ സ​മീ​പി​ച്ച​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​പ്പോ​ൾ  ഈ    ​അ​സാ​ധു നോ​ട്ടു​ക​ൾ വ​രാ​പ്പു​ഴ   പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​സാ​ധു​വാ​യി നോ​ട്ടു​ക​ൾ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ജീ​വി​തം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ് ഈ ​പാ​വം വ​യോ​ധി​ക.

Related posts