ജിമ്മനായിരുന്നു അയാള്‍! ഫേസ്ബുക്ക് വഴി കണ്ടുമുട്ടി പ്രണയത്തിലായ ശേഷം അയാള്‍ എന്നെ ഭരിക്കാനും കളിയാക്കാനും തുടങ്ങി; ഒടുവില്‍ ശരീരിക ഉപദ്രവവും, പ്രണയത്തകര്‍ച്ച തുറന്നുപറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

സൗഭാഗ്യ വെങ്കിടേഷിനെ അറിയാത്ത മലയാളികള്‍ കാണില്ല. ഡബ്മാഷിലൂടെ മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സൗഭാഗ്യ നടി താര കല്യാണിന്റെ മകളാണ്. ഇപ്പോള്‍ തന്റെ പ്രേമത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയാണ് സൗഭാഗ്യ ഞെട്ടിക്കുന്നത്. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് പ്രണയിച്ചയാളുടെ കൊള്ളരുതായ്മകള്‍ കാരണം പ്രണയം ഉപേക്ഷിച്ച കാര്യം തുറന്നുപറഞ്ഞത്.

അദേഹത്തെ കണ്ടുമുട്ടുന്നത് ഫേസ്ബുക്ക് വഴിയാണ. ഒരു ജിമ്മനായിരുന്നു പുള്ളിക്കാരന്‍. അതാണ് എന്നെ ആകര്‍ഷിച്ചതും. അദ്ദേഹം നിര്‍ബന്ധ ബുദ്ധിക്കാരനായിരുന്നു. ബന്ധം ആരംഭിച്ചപ്പോള്‍ തന്നെ ഫേസ്ബുക്ക് വേണ്ട, വാട്സാപ്പ് വേണ്ട, കൂട്ടുകാര്‍ ആരും വേണ്ട എന്നൊക്കെ അദ്ദേഹം പറഞ്ഞു. ഗേള്‍സ് ഓണ്‍ലി സ്‌കൂളില്‍ പഠിച്ചതുകൊണ്ട് ആണുങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. എന്റെ വിചാരം എല്ലാ ആണുങ്ങളും അവര്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയോട് ഇങ്ങനെ തന്നെയാണ് പെരുമാറുന്നത് എന്നാണ്. അയാള്‍ക്ക് വേണ്ടി എല്ലാം ഞാന്‍ ഉപേക്ഷിച്ചു.

ബന്ധം മുന്നോട്ട് പോകുന്തോറും വഷളായി. എന്നെ മൊത്തത്തില്‍ താഴ്ത്താന്‍ തുടങ്ങി. നിനക്ക് സൗന്ദര്യമില്ല, തടിച്ചിയാണ്, അത് കഴിക്കരുത്, ഇത് കഴിക്കരുത് എന്നൊക്കെ പറയാന്‍ തുടങ്ങി. ഞാനാകെ ഡിപ്രഷനിലായി. ഞാനാകെ പെട്ടുപോയി.

ചീത്തവിളിക്കുകയും തല്ലുകയും ചെയ്തു. എനിക്ക് സഹിക്കാനായില്ല. ഇതൊന്നും അമ്മയോടും അച്ഛനോടും പറഞ്ഞില്ല. എന്റെ അച്ഛനും അമ്മയുടേയും കൂടെ പുറത്ത് പോകാന്‍ പോലും ഞാന്‍ അദ്ദേഹത്തിന്റെ അനുവാദം വാങ്ങേണ്ട സ്ഥിതിയായി.

അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞിട്ടും ഞാന്‍ ആ ബന്ധം തുടര്‍ന്നു. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായി. അപ്പോഴാണ് അദ്ദേഹം തന്നെ എന്നെ ഒഴിവാകാനുള്ള കാരണങ്ങള്‍ കണ്ടെത്തിയത്. സ്ത്രീധനം വേണമെന്നും പണം വേണമെന്നും ഒക്കെ ആവശ്യപ്പെട്ടതോടെ ഞാന്‍ ഒഴിവായി- സൗഭാഗ്യ പറയുന്നു.

Related posts