സൗദിയിൽ സിനിമ തിയേറ്ററുകൾ തുറക്കുന്നു

റിയാദ്: സൗദി അറേബ്യയയിൽ സിനിമ തിയേറ്ററുകൾ തുറക്കുന്നു. 2018 മാർച്ചിൽ സിനിമ തിയേറ്ററുകൾ തുറക്കാനാണ് സൗദി ഭരണകൂടം തീരുമാനം.

സിനിമ തിയേറ്ററുകൾ തുറക്കുന്നത് സാന്പത്തിക വളർച്ചയ്ക്ക് ഉത്തേജകമാകുമെന്ന് വാർത്ത വിതരണ സാംസ്കാരിക മന്ത്രി അവാദ് ബിൻ സാലെ അലവാദ് പറഞ്ഞു. സാംസ്കാരിക മേഖല വികസിപ്പിക്കുന്നതിലൂടെ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ഇതിലൂടെ രാജ്യത്തെ ടൂറിസം മേഖല മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അലവാദ് പറഞ്ഞു.

2030തോടെ 300 തിയേറ്ററുകളിലായി 2,000 സ്ക്രീനുകൾ നിർമിക്കുവാനാണ് സൗദി പദ്ധതിയിടുന്നത്. ഇതിനായി 9,000 കോടി റിയാലാണ് സൗദി ചെലവഴിക്കുന്നത്. തിയേറ്ററുകൾ ആരംഭിക്കുന്നതോടെ 30,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും അലവാദ് പറഞ്ഞു.

Related posts