സ്കൂ​ൾ ഡ​യ​റി! ചെ​റു​കു​ന്ന​ത്തെ അ​ഞ്ച് പെ​ണ്‍​കു​ട്ടി​ക​ളു​ടെ ക​ഥ

school-diary

അ​ക്ഷ​ര​മാ​ല​യി​ൽ അ​മ്മ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സ്കൂ​ൾ ഡ​യ​റി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു.  മ​സ്ക​റ്റ് മൂ​വി മേ​ക്കേ​ഴ്സി​നു വേ​ണ്ടി അ​ൻ​വ​ർ സാ​ദ​ത്ത് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ലൗ​ലാ​ന്‍റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ എം. ​ഹാ​ജാ​മൊ​യ്നു​വാ​ണ് ര​ച​ന​യും, സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ക്കു​ന്ന​ത്.  സം​വി​ധാ​യ​ക​ൻ എം. ​ഹാ​ജാ​മൊ​യ്നു​വി​ന്‍റെ ര​ച​ന​യി​ൽ എം.​ജി. ശ്രീ​കു​മാ​ർ ഈ​ണം പ​ക​ർ​ന്ന് ആ​ല​പി​ച്ച അ​ക്ഷ​ര​മാ​ല​യി​ൽ അ​മ്മ എ​ന്ന ഗാ​നം ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​ന്ന​തി​ന് മു​ന്പ് ത​ന്നെ ശ്ര​ദ്ധേ​യ​മാ​യി മാ​റി​യി​രു​ന്നു.
മ​ല​യാ​ള സി​നി​മ​യി​ൽ ആ​ദ്യ​മാ​യി അ​ഞ്ച് നാ​യി​ക​മാ​രു​മാ​യാ​ണ് സ്കൂ​ൾ ഡ​യ​റി എ​ത്തു​ന്ന​ത്.  നി​ദ്രാ​ട​നം, ദ​ർ​ശ​നം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​യി​രു​ന്ന ഭാ​മ അ​രു​ണ്‍, ഹ​ണീ ബീ ​ടു എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ച്ച മ​മി​ത, ക​ലാ​രം​ഗ​ത്ത് ക​ഴി​വു തെ​ളി​യി​ച്ച അ​ന​ഘ എ​സ്. നാ​യ​ർ, ദി​യ, വി​സ്മ​യ വി​ശ്വ​നാ​ഥ​ൻ എ​ന്നീ അ​ഞ്ച് നാ​യി​ക​മാ​രാ​ണ് തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.
ജ​യ​രാ​ജി​ന്‍റെ കാ​മ​ൽ സ​ഫാ​രിയി​ലെ നാ​യ​ക​ൻ, ഹാ​ഷിം ഹു​സൈ​ൻ, മ​മ്മൂ​ട്ടി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ അ​ഷ്ക്ക​ർ സൗ​ദാ​ൻ, ’ക​ന​ലി’ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ നാ​യ​കന്മാ​രാ​യും എ​ത്തു​ന്നു.  ഇ​ന്ദ്ര​ൻ​സ്, ചെ​ന്പി​ൽ അ​ശോ​ക​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ഹാ​ഷീം ഹു​സൈ​ൻ, അ​ഷ്ക്ക​ർ സൗ​ദാ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, ഇ​ന്ദ്ര​ൻ​സ്, ചെ​ന്പി​ൽ അ​ശോ​ക​ൻ, ബാ​ലാ​ജി ശ​ർ​മ്മ, മോ​ഹ​ൻ ഐ​രൂ​ർ, മു​ഹ​മ്മ​ദ് നൗ​ഫ​ൽ, ഗൗ​തം രാ​ജീ​വ്, സ​ൽ​മാ​ൻ സ​ലിം, ഗോ​കു​ൽ, അ​ഭി​ലാ​ഷ്, ആ​ന്‍റ​ണി അറ്റ് ലസ്, റാ​ഷി​ദ്, ഭാ​മ അ​രു​ണ്‍, ദി​യ, മ​മി​ത, അ​ന​ഘ എ​സ്. നാ​യ​ർ, വി​സ്മ​യ വി​ശ്വ​നാ​ഥ്, റീ​ന ബ​ഷീ​ർ, പൂ​ജ, ക​ല്യാ​ണി, ബേ​ബി നേ​ഹ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.
-അ​യ്മ​നം സാ​ജ​ൻ

Related posts