നാട്ടിൽ പാട്ടായ തിരിച്ചുവരവ്..! സ്കൂൾ മുറ്റത്തുനിന്ന് കാണാതായ തേക്ക് നാട്ടുകാർ സംഘടിച്ചപ്പോൾ തിരിച്ചെത്തി; തിരിച്ചു വന്ന വഴിയിങ്ങനെ…

ഉ​രു​വ​ച്ചാ​ൽ: ശി​വ​പു​രം ഗ​വ. എ​ൽ​പി സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ​നി​ന്നു മു​റി​ച്ചി​ട്ട തേ​ക്ക് മ​രം കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്നു നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി സ്കൂ​ളി​ലെ​ത്തി. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച​തോ​ടെ കാ​ണാ​താ​യ തേ​ക്ക് മ​ര​ങ്ങ​ൾ സ്കൂ​ൾ മു​റ്റ​ത്തേ​ക്ക്തി​രി​ച്ചെ​ത്തി.

സ്കൂ​ൾ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ര​ങ്ങ​ൾ സ്കൂ​ളി​ന് പി​റ​കി​ലു​ള്ള സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യ​താ​ണെ​ന്നും മ​ര​ങ്ങ​ൾ ലേ​ല​ത്തി​ന് വ​ച്ച​താ​ണെ​ന്നും പി​ന്നീ​ട് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രുവ​ർ​ഷംമു​മ്പാ​ണ് സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ തേ​ക്ക് മു​റി​ച്ചി​ട്ട​ത്. അ​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന തേ​ക്ക് സ്കൂൾ കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​വ ര​ണ്ടു ദി​വ​സം മു​മ്പ് കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. സ്കൂ​ൾ പി​ടി​എ​യു​ടെ അ​റി​വോ​ടെ​യാ​ണ് സ്കൂ​ളി​ൽ നി​ന്ന് മാ​റ്റി​യ​തെ​ന്ന് ചി​ല​ർ ആ​രോ​പ​ണ​വും ഉ​ന്ന​യി​ച്ചു.

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് തേ​ക്ക് മ​രം ഭീ​ഷ​ണി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം തേ​ക്ക് മു​റി​ച്ച​തെ​ന്നു പ​റ​യു​ന്നു. സം​ഭ​വം അ​റി​ഞ്ഞ് മാ​ലൂ​ർ എ​സ്ഐ ഷി​ജു​വുംസം​ഘവും സ്ഥ​ല​ത്ത് എ​ത്തി. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച​തോ​ടെഇ​ന്ന​ലെ ഉച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ കാ​ണാ​താ​യ തേ​ക്ക് മ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ സ്കൂ​ൾ മു​റ്റ​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts