പുറകേ പായേണ്ടാ.. പായുംപുലികളെ വളിച്ചുവരുത്തി പിടിക്കൂടാൻ പ്ലസ്ടു ബുദ്ധി

ചാ​ല​ക്കു​ടി: ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ യാ​ത്ര​ചെ​യ്യു​ന്ന ബൈ​ക്കു​കാ​ര​നെ പി​ടി​ക്കാ​നും, കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​കു​ന്ന വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്നു പി​ടി​ക്കാ​നും പോ​ലീ​സു​കാ​ർ ഇ​നി പോ​കേ​ണ്ട. പോ​ലീ​സ് സ്റ്റേ​ഷ​നി​ലി​രു​ന്നാ​ൽ മ​തി. അ​മി​ത​വേ​ഗ​ത്തി​ൽ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​യു​ടെ പേ​രും വ​ണ്ടി ന​ന്പ​റും എ​ൻ​ജി​ൻ ന​ന്പ​ർ അ​ട​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ക്കും. ആ​ളൂ​ർ എ​സ്എ​ൻ​വി​എ​ച്ച്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി സെ​ബി​ൻ ബിജുവാ​ണ് ഇ​തി​നു​ള്ള സം​വി​ധാ​നം ക​ണ്ടു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

വെ​ഹി​ക്കി​ൾ സ്റ്റോ​പ്പിം​ഗ് സി​സ്റ്റം ഫോ​ർ പോ​ലീ​സ് എ​ന്ന സെ​ബി​ൻ പ്രൊ​ജ​ക്ട് ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കാ​ണി​ച്ച​പ്പോ​ൾ പോ​ലീ​സു​കാ​ർ​ക്കെ​ല്ലാം വ​ള​രെ സ​ന്തോ​ഷ​മാ​യെ​ന്നു സെ​ബി​ൻ പ​റ​ഞ്ഞു. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​നം പോ​ലീ​സ് കൈകാണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​കു​ന്നു​വെ​ങ്കി​ൽ വാ​ഹ​നം നി​ർ​ത്തി​ക്കാ​നും ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാം. വാ​ഹ​നം പെ​ട്ടെ​ന്നു നി​ർ​ത്തി​യാ​ൽ അ​പ​ക​ടം ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ സ്പീ​ഡ് സാ​വ​കാ​ശം കു​റ​ച്ചു​കൊ​ണ്ടു​വ​ന്ന് വാ​ഹ​നം നി​ർ​ത്തി​ക്കാ​ൻ ക​ഴി​യും.

വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾത​ന്നെ എ​ല്ലാ വി​വ​ര​ങ്ങ​ളും പോ​ലീ​സി​ന്‍റെ കം​പ്യൂ​ട്ട​റി​ൽ എ​ത്തി​യി​രി​ക്കും. വാ​ഹ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക മോ​ണി​ട്ട​ർ ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും. റേ​ഡി​യോ സി​ഗ്ന​ൽ​സ് വ​ഴി​യാ​ണ് പോ​ലീ​സി​നു വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ക. 100 മീ​റ്റ​ർ ദൂ​രെ​നി​ന്ന് സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നു സെ​ബി​ൻ പ​റ​ഞ്ഞു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഈ ​സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് സെ​ബി​ന്‍റെ നീ​ക്കം.

റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ‍​യ്ക്കാ​നും, മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ​യും മോ​ഷ്ടാ​ക്ക​ളെ​യും ക​ള്ള​ക്ക​ട​ത്തു​കാ​രെ​യും പി​ടി​കൂ​ടാ​നും ഈ ​സം​വി​ധാ​നം ഉ​പ​ക​രി​ക്കും. നേ​ര​ത്തെ നി​ര​വ​ധി ക​ണ്ടു​പി​ട​ിത്ത​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള സെ​ബി​ൻ പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ പേ​റ്റ​ന്‍റ് എ​ടു​ക്കാ​നു​ള​ള ശ്ര​മ​ത്തി​ലാ​ണ്. കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റാ​യ പോ​ട്ട നെ​ല്ലി​പ്പു​ള്ളി ബി​ജു​വി​ന്‍റെ​യും സീ​ന​യു​ടെ​യും മ​ക​നാ​ണ് സെ​ബി​ൻ.

Related posts