രഹസ്യകൃത്രിമ ദ്വീപുകളുമായി ഉത്തരകൊറിയ! ഉപയോഗിക്കുന്നത് വിക്ഷേപണത്തറകളായും നിരീക്ഷണ സ്ഥാനമായും; ചൈനയുടേതിന് സമാനമായ ഉത്തരകൊറിയയുടെ ദ്വീപുകളെക്കുറിച്ചറിയാം

3395a4d49c24ab7325509820408aa744കിംജോങ് ഉന്നും ഉത്തരകൊറിയയുമാണ് ഇപ്പോള്‍ സ്ഥിരമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒരു ആക്രമണം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍ നടത്തിയിട്ടുണ്ടെന്നാണറിയുന്നത്. ആയുധങ്ങളും സേനകളെയും ഉപയോഗിച്ച് എവിടെ നിന്ന് ആക്രമിക്കണമെന്നും വ്യക്തമായ ധാരണയുണ്ട്. ഇതിന്റെ വ്യക്തമായ തെളിവാണ് കിം ജോങ് ഉന്നിന്റെ രഹസ്യ കൃത്രിമ ദ്വീപുകള്‍. ചൈനയുടെ പോലെ ഉത്തരകൊറിയയും സൈനിക ആവശ്യങ്ങള്‍ക്കായി കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ചു കഴിഞ്ഞു എന്നാണറിയുന്നത്.

a1aab63d932d6849db9c80e5735cf43b

കൂടുതല്‍ ദ്വീപുകളുടെ നിര്‍മാണം നടക്കുന്നുണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്യേങ്യാങ്ങില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് കൃത്രിമ ദ്വീപുകള്‍ നിര്‍മിക്കുന്നത്. അത്യാധുനിക മിസൈലുകള്‍ സുരക്ഷിതമായി തൊടുക്കാന്‍ സാധിക്കുന്ന വിക്ഷേപണതറകളായാണ് ഈ ദ്വീപുകളെ ഉത്തരകൊറിയ ഉപയോഗപ്പെടുത്തുന്നത്. കൂടാതെ നിരീക്ഷണം നടത്തുന്നതിനായുള്ള സ്ഥലമായും മറ്റ് രാജ്യങ്ങളെ നിരീക്ഷിക്കുന്നതിനായും ആ ദ്വീപിനെ ഉപയോഗിക്കുമെന്നാണ് അറിയുന്നത്. ഈ ദ്വീപുകള്‍ പൂര്‍ണമായും മനുഷ്യനിര്‍മിതമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചൈന നിര്‍മിച്ചിട്ടുള്ള ദ്വീപുകള്‍ക്ക് സമാനമായാണ് ഉത്തരകൊറിയയും കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറമെ മലേഷ്യ, ഫിലിപ്പെന്‍സ്, തായ്‌വാന്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ക്കും കൃത്രിമ ദ്വീപുകളുണ്ട്.

be4c775956cb52c8db5bd5feb1561840

മിക്ക കൃത്രിമ ദ്വീപുകളും രാജ്യത്തിന്റെ സുരക്ഷയ്ക്കായാണ് നിര്‍മിച്ചിരിക്കുന്നത്. കൃത്രിമ ദ്വീപുകളെ മിസൈല്‍ ലോഞ്ച് പാഡുകളായും ഉപയോഗിക്കുന്നു. സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കിം ജോങ് ഉന്നും കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് വേണം കരുതാന്‍. എന്നാല്‍ അതിനല്ല. കടിലില്‍ നിന്നുള്ള വിഭവങ്ങള്‍ ചൂഷണം ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു. വിവിധ രൂപത്തിലും വലിപ്പത്തിലുമാണ് ദ്വീപുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ റോഡുകള്‍ കാണാം. ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കാന്‍ വരെ സൗകര്യമുള്ള ഇടങ്ങളാണ് ഈ ദ്വീപുകളെന്ന് സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. 2012 ലെ ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങളില്‍ തന്നെ ഈ ദ്വീപുകള്‍ കാണാം. മിസൈല്‍ വിക്ഷേപണങ്ങള്‍ക്ക് ഏറെ സൗകര്യ സ്ഥലം ദ്വീപുകള്‍ തന്നെയാണ്. നിരവധിയാളുകളെ ഈ ദ്വീപില്‍ വിന്യസിച്ചിട്ടുണ്ട്. മറ്റ് രാജ്യക്കാരെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകള്‍ വരെ തൊടുക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ ദ്വീപുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.

c744e7b1dd6d670e7ca8efa196f6b63d

Related posts