ആർഎസ്എസിന്‍റെ ഫാസിസ്റ്റ് അജണ്ട മൂല്യങ്ങളെ തകർക്കൽ ; ഭാ​ര​ത് മാ​താ കീ ​ജ​യ് എ​ന്ന മു​ദ്ര​വാ​ദ്യ​മാ​ണു ഫാ​സി​സ്റ്റു​ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തെന്ന് സീതാറാം യെ​ച്ചൂ​രി

seetharamതൃ​ശൂ​ർ: സാ​മൂ​ഹി​ക​മാ​യി വി​ദ്വേ​ഷം വ​ള​ർ​ത്തു​കയെന്ന​താ​ണു ഫാ​സി​സ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക പ്ര​കൃ​ത​മെ​ന്നു സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ജ​യ്ഹി​ന്ദ് അ​ല്ല, ഭാ​ര​ത് മാ​താ കീ ​ജ​യ് എ​ന്ന മു​ദ്ര​വാ​ദ്യ​മാ​ണു ഫാ​സി​സ്റ്റു​ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. വൈ​വി​ധ്യ​ങ്ങ​ളെ ഏ​ക​ത​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​നു​ള്ള അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ​ത്.

ഐ​ക്യം ത​ക​ർ​ക്കു​ക​യോ ത​ട​സ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യാ​തെ അ​തി​നു ക​ഴി​യി​ല്ലെ​ന്ന് അ​വ​ർ​ക്ക​റി​യാം. മ​ത​ത്തി​ന്‍റെ പേ​രി​ൽ തൊ​ഴി​ൽ​വി​ഭാ​ഗ​ത്തെ പോ​ലും വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ക​യാ​ണ്. ഓ​രോ കോ​ണി​ലും വി​ക​സി​ക്കു​ന്ന മ​തേ​ത​ര​മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കു​ക​യാ​ണ് ആ​ർ​എ​സ്എ​സി​ന്‍റെ ഫാ​സി​സ്റ്റ് അ​ജ​ണ്ട. അ​തി​നാ​ണു ഹി​ന്ദു​ത്വ​ത്തെ തീ​വ്ര​ദേ​ശീ​യ​ത​യാ​ക്കി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തെ​ന്നും സീ​താ​റാം യെ​ച്ചൂ​രി ആ​രോ​പി​ച്ചു.

ദേ​ശാ​ഭി​മാ​നി സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി “ഫാ​സി​സ്റ്റ് അ​ജ​ണ്ട​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്‍റെ പ്ര​സ​ക്തി’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം യു.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽ​എ, ടോം ​പ​ന​യ്ക്ക​ൽ, ഐ.​പി. ഷൈ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts