ഓ​പ്പ​റേ​ഷ​ൻ സെ​ൽ​ഫി​യു​മാ​യി റെ​യി​ൽ​വേ പോ​ലീ​സ്; റെ​യി​ൽ​വേ സ്റ്റേ​ഷ​നിൽ സെൽഫി എടുത്താല്‍ പിഴയും തടവും പിന്നാലെ

pkd-selietrain

ഷൊ​ർ​ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ​നി​ന്ന് ഇ​നി ​മു​ത​ൽ സെ​ൽ​ഫി എ​ടു​ക്കു​ന്ന​വ​ർ കു​ടു​ങ്ങും. ഓ​പ്പ​റേ​ഷ​ൻ സെ​ൽ​ഫി​യു​മാ​യി റെ​യി​ൽ​വേ പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങി. ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ലും നി​ർ​ത്തി​യി​ടു​ന്ന ട്രെ​യി​നു​ക​ളു​ടെ മു​ക​ളി​ൽ​നി​ന്നു​മെ​ല്ലാം സെ​ൽ​ഫി എ​ടു​ക്ക​രു​തെ​ന്നാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് ന​ല്കു​ന്ന മു​ന്ന​റി​യി​പ്പ്. ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടു​ന്ന​തി​നു ക​ർ​ശ​ന ​ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. ച​ട്ടം ​ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ക്കും. ട്രെ​യി​നി​ന്‍റെ മു​ക​ൾ​ഭാ​ഗം, ച​വി​ട്ടു​പ​ടി, എ​ൻ​ജി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു യാ​ത്ര ചെ​യ്യു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​ണ്.

ച​ട്ടം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് പി​ഴ​യോ ത​ട​വോ ഇ​തു​ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കും. എ​ന്നാ​ൽ സു​ര​ക്ഷി​ത ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല. എ​ന്നാ​ൽ ഈ ​മേ​ഖ​ല​ക​ൾ ഏ​തെ​ല്ലാ​മാ​ണെ​ന്നു റെ​യി​ൽ​വേ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. നേ​ര​ത്തെ ചെ​ന്നൈ ന​ഗ​ര​ത്തി​ൽ മാ​ത്ര​മാ​ണ് മേ​ൽ​പ്പറ​ഞ്ഞ നി​യ​മം ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തു മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും റെ​യി​ൽ​വേ ഇ​തി​ന​കം ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

നി​ർ​ത്തി​യി​ട്ട ട്രെ​യി​നു​ക​ൾ​ക്കു മു​ക​ളി​ൽ​ നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തു വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​തു​വ​ഴി വൈ​ദ്യു​തി ആ​ഘാ​ത​മേ​റ്റ് മ​രി​ക്കു​ന്ന​തും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റെ​യി​ൽ​വേ ക​ർ​ശ​ന​ ന​ട​പ​ടി​യു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം റെ​യി​ൽ​വേ പോ​ലീ​സ് ച​ട്ടം എ​ത്ര​മാ​ത്രം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന​താ​ണ് കാ​ത്തി​രു​ന്നു കാ​ണേ​ണ്ട​ത്. – See more at: http://www.deepika.com/News_latest.aspx?catcode=latest&newscode=198841#sthash.r7lMMJvw.dpuf

Related posts