സെല്‍ഫി വിനയായി! ആസിഡ് ആക്രമണ ഇരയോടൊപ്പം സെല്‍ഫി; മൂന്നു വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് എട്ടിന്റെ പണി; ഒരു സെല്‍ഫിക്കഥ…

ssssമൃതദേഹത്തോടൊപ്പം വരെ സെല്‍ഫിയെടുക്കാന്‍ ആളുകള്‍ മത്സരിക്കുന്ന കാലമാണിത്. ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ സുരക്ഷയ്ക്കായി നിര്‍ത്തിയ വനിതാ പോലീസുകാര്‍ക്കും ഇതു തന്നെ തോന്നി.ഒന്നു സെല്‍ഫിയെടുക്കണമെന്ന്. പിന്നെ അമാന്തി്ച്ചില്ല മൂന്നു വനിതാപോലീസുകാര്‍ ആസിഡ് ആക്രമണത്തിനും പീഡനത്തിനും ഇരയായ യുവതിയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് സമൂഹമാധ്യമങ്ങലില്‍ പോസ്റ്റ് ചെയ്തു. ചിത്രങ്ങള്‍ വൈറലായതോടെ യുവതി പോലീസുകാര്‍ക്കെതിരേ പരാതി നല്‍കി. ഉടന്‍ തന്നെ കൈയ്യില്‍ കിട്ടി മൂവര്‍ക്കും സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍. റായബറേലിയിലെ ഉഞ്ചഹാര്‍ സ്വദേശിനിയായ യുവതി നാട്ടില്‍ നിന്നു ലക്‌നൗവിലേക്കു മടങ്ങുംവഴി അലഹബാദ് ലക്‌നൗ ഗംഗ ഗോമ്തി എക്‌സ്പ്രസിലാണ് ആക്രമണത്തിന് ഇരയായത്. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ നടത്തുന്ന കഫേയിലെ ജീവനക്കാരിയാണ് യുവതി.

രണ്ടുപേര്‍ ചേര്‍ന്ന് ഇവരെ പിടിച്ച് വായിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവമറിഞ്ഞ് യുപി മുഖ്യമന്ത്രി ആദിത്യനാഥ് യോഗി യുവതിയെ സന്ദര്‍ശിച്ച് അടിയന്തര സഹായമായി ഒരുലക്ഷം രൂപ അനുവദിച്ചു. കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയില്‍ ചികില്‍സയില്‍ കഴിയുമ്പോഴാണ് യുവതിയുടെ ചിത്രം സംരക്ഷണത്തിനെത്തിയ പൊലീസുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയത്. 2009ല്‍ ആരംഭിച്ച വസ്തു തര്‍ക്കത്തെ തുടര്‍ന്നാണു യുവതിക്കു നേരെ നിരന്തരം ആക്രമണമുണ്ടാവുന്നത്. അന്ന് കൂട്ടമാനഭംഗത്തിനിരയായ യുവതിയെ ആസിഡ് ഉപയോഗിച്ചും ആക്രമിച്ചിരുന്നു. 2012ല്‍ കുത്തേറ്റ ഇവര്‍ക്കു നേരെ 2013ല്‍ വീണ്ടും ആസിഡ് ആക്രമണം ഉണ്ടായിട്ടുണ്ട്.

Related posts