സെൻകുമാർ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അവധി ആനൂകൂല്യം തട്ടിയെന്ന കേ​സ്: രേ​ഖ​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നു സ​ർ​ക്കാ​ർ

കൊ​​​ച്ചി: വ്യാ​​​ജ മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നേ​​​ടി​​​യെ​​​ടു​​​ത്തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി അ​​​വ​​​ധി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചു മു​​​ൻ ഡി​​​ജി​​​പി ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​റി​​​നെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ രേ​​​ഖ​​​ക​​​ളു​​​ടെ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ സെ​​​ൻ​​​കു​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ​​യാ​​ണു കേ​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തെ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നു പറഞ്ഞ കോടതി കേ​​​സ് നി​​​ല​​നി​​​ൽ​​​ക്കു​​​മോ​​​യെ​​​ന്ന് ആ​​​രാ​​​ഞ്ഞു.

പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ സു​​​ക്ക​​​ർ​​​ണോ അ​​​യ​​​ച്ച പ​​​രാ​​​തി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. പ​​​രാ​​​തി സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​റു​​​ടെ മു​​​ന്നി​​​ൽ ഒ​​​പ്പി​​​ട്ടു ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​തു പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ സു​​​ക്ക​​​ർ​​​ണോ​​​യു​​​ടെ പ്ര​​​ഥ​​​മവി​​​വ​​​ര മൊ​​​ഴി​​​യെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​യി​​രു​​ന്നു.

ഇ​​​വ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് കോ​​​ട​​​തി സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ൺ​​മെ​​​ന്‍റ് ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​നി​​​ന്നു ഡോ​​​ക്ട​​​റെ കാ​​​ണാ​​​ൻ സെ​​​ൻ​​​കു​​​മാ​​​ർ എ​​​ടു​​​ത്ത ഒ​​​പി ടി​​​ക്ക​​​റ്റ്, മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഫി​​​റ്റ്ന​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഡോ​​​ക്ട​​​റു​​​ടെ​​​യും ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി​​​സ്റ്റി​​​ന്‍റെ​​​യും കൈ​​​യ​​​ക്ഷ​​​രം തു​​​ട​​​ങ്ങി​​​യ​​​വ ഫോ​​​റൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ലാ​​​ബി​​​ൽ ശാ​​​സ്ത്രീ​​​യ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു വി​​​ല​​​യി​​​രു​​​ത്ത​​​ണ​​മെ​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​സി​​​സ്റ്റ​​​ന്‍റ് പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഡി.​​​എ​​​സ്. സു​​​രേ​​​ഷ് ബാ​​​ബു ന​​​ൽ​​​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ പ​​​ത്രി​​​ക​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​ർ ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യ്ക്ക് എ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന് മൊ​​​ഴി​​​ക​​​ളു​​​ണ്ട്. ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജി​​​ലെ ഡോ​​​ക്ട​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കി​​​യ ദി​​​വ​​​സം സെ​​​ൻ​​​കു​​​മാ​​​ർ എ​​​റ​​​ണാ​​​കു​​​ള​​​ത്താ​​​യി​​​രു​​​ന്നെ​​​ന്നു ഫോ​​​ണ്‍​കോ​​​ൾ രേ​​​ഖ​​​ക​​​ളി​​​ൽ​​നി​​​ന്നു വ്യ​​​ക്ത​​​മാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​സ് റ​​​ദ്ദാ​​​ക്ക​​​രു​​​തെ​​​ന്നും വി​​​ശ​​​ദീ​​​ക​​​ര​​​ണ പ​​​ത്രി​​​ക​​​യി​​ലു​​ണ്ട്. ഹ​​​ർ​​​ജി മാ​​​ർ​​​ച്ച് 27നു ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Related posts