കു​ഞ്ഞു സെ​റീ​ന​യ്ക്കെ​തി​രെ വം​ശീ​യ അ​ധി​ക്ഷേ​പം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

serinaന്യൂ​യോ​ർ​ക്ക്: ത​ന്‍​റെ പി​റ​ക്കാ​നി​രി​ക്കു​ന്ന കു​ഞ്ഞി​നെ​തി​രെ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ഇ​ലി നാ​സ്താ​സെ ന​ട​ത്തി​യ​ത് വ​ശീ​യ അ​ധി​ക്ഷേ​പ​മാ​ണെ​ന്ന് സെ​റീ​ന വി​ല്യം​സ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സെ​റീ​ന ആ​വ​ശ്യ​പ്പെ​ട്ടു. സെ​റീ​ന​യു​ടെ കു​ട്ടി ചോ​ക്ലേ​റ്റും പാ​ലു​മാ​യി​രി​ക്കു​മോ​യെ​ന്ന ഇ​ലി ന​സ്താ​സെ​യു​ടെ പ​രി​ഹാ​സ​മാ​ണ് വി​വാ​ദ​മാ​യ​ത്. ഇ​ലി നാ​സ്താ​സെ​യെ​പ്പോ​ലു​ള്ള​വ​ർ​വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന സ​മൂ​ഹ​ത്തി​ൽ ജീ​വി​ക്കു​ന്ന​തി​ൽ താ​ൻ ന​രാ​ശ​യു​ള്ള​വ​ളാ​ണെ​ന്ന് സെ​റീ​ന പ​റ​ഞ്ഞു.

ഈ ​ലോ​കം ഒ​രു​പാ​ട് മു​ന്നോ​ട്ടു​പോ​യി, എ​ന്നാ​ൽ നാം ​ഇ​നി​യും മു​ന്നോ​ട്ടു​പോ​കാ​നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ഹാ​സ​ത്തി​നോ മ​റ്റെ​ന്തി​നോ തന്‍റെ പ്ര​ണ​യ​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ല. ശ​രി​യാ​യ​തി​നു വേ​ണ്ടി എ​ക്കാ​ല​വും ​ല​നി​ൽ​ക്കു​മെ​ന്നും സെ​റീ​ന പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ 70 കാ​ര​നാ​യ നാ​സ്താ​സെ​ക്കെ​തി​രെ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts