ആര്‍ക്കും കുറ്റം ചെയ്യാന്‍ സാധിക്കുന്ന സമയം! കാരണം ഈ ചിത്രത്തിലുണ്ട്; സോഷ്യല്‍മീഡിയയില്‍ താരമായ വീരേന്ദര്‍ സേവാംഗ് സച്ചിന് നേര്‍ന്ന പിറന്നാള്‍ ആശംസ വന്‍ഹിറ്റ്

southlive_2017-04_cb6573fe-9383-4ae4-811b-051ed83ce395_Shewagകളിമികവുകൊണ്ടു മാത്രം ശ്രദ്ധേയനായ വ്യക്തിയല്ല വിരേന്ദര്‍ സേവാംഗ്. ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നിന്നകന്ന് കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹമിപ്പോള്‍ കൈവച്ചിരിക്കുന്നത്. പല അവസരങ്ങളില്‍ ആരാധകരുടെ സ്വന്തം വീരു അത് തെളിയിച്ചിട്ടുമുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 44-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലും വീരു തന്റെ സ്വതസിദ്ധ ശൈലി വിട്ടുകളിച്ചില്ല. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുള്ള താരത്തിന്റെ ട്വീറ്റ് ഇപ്പോള്‍ നവമാധ്യമ യൂസര്‍മാരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്. ഫ്ളൈറ്റ് യാത്രക്കിടെ ഉറങ്ങുന്ന സച്ചിന് സമീപം ഇരിക്കുന്ന തന്റെ ചിത്രം ഉള്‍പ്പെടെയാണ് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റ്. ട്വീറ്റിലെ വരികള്‍ ഇങ്ങനെ-

ഒരാള്‍ കുറ്റകൃത്യം ചെയ്തേക്കാവുന്ന അപൂര്‍വ്വ സന്ദര്‍ഭം, കാരണം ദൈവം ഉറങ്ങുന്നു. ഇന്ത്യയിലെ സമയ ചക്രത്തെ പിടിച്ചുനിര്‍ത്താന്‍ കെല്‍പ്പുള്ള മനുഷ്യന് പിറന്നാള്‍ ആശംസ നേരുന്നു. വീരുവിന്റെ ട്വീറ്റ് മറ്റൊരു മാസ്റ്റര്‍സ്ട്രോക്ക് ആണെന്നാണ് ട്വിറ്ററിലെ ആരാധകരുടെ അഭിപ്രായം. താങ്കളുടെ ആശംസകള്‍ക്കായി കാത്തിരിക്കുയായിരുന്നു. പതിവുപോലെ ഇതും കെങ്കേമമാക്കി എന്ന രീതിയിലാണ് ആരാധകര്‍ വീരുവിന്റെ ട്വീറ്റിനോട് പ്രതികരിച്ചിരിക്കുന്നത്. സച്ചിന്റെ പിറന്നാള്‍ ദിനം ലോക ക്രിക്കറ്റ് ദിനമായി പ്രഖ്യാപിച്ചാല്‍ എങ്ങനെയിരിക്കും? എന്ന് ഐക്യരാഷ്ട്രസഭയോടും യുണെസ്‌കോയോടും ചോദിച്ച് വീരേന്ദര്‍ സേവാഗിന്റെ തന്നെ പേരിലുള്ള ഒരു വ്യാജ അക്കൗണ്ടും രംഗത്തെത്തിയിരുന്നു.

Related posts