ആസ്വാദ്യകരമായ സെക്‌സിനുവേണ്ട മുന്‍ഗണനാക്രമം

Sexഫൊര്‍പ്ലേ, പ്ലേ, ആഫ്റ്റര്‍പ്ലേ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് സെക്‌സിനുള്ളത്. ഫൊര്‍പ്ലേ എന്ന പൂര്‍വലീല സെക്‌സിന്റെ നല്ലൊരു തുടക്കമാണ്. പരസ്പരം ലൈംഗികതയിലേക്ക് ഉണരാന്‍ ഇത് സഹായിക്കുന്നു. തൊട്ടും തലോടിയുമുള്ള സ്പര്‍ശനം, പരസ്പരമുള്ള ആലിംഗനം, ചുംബനം തുടങ്ങിയവ ഫോര്‍പ്ലേയുടെ ഭാഗമാണ്. ഈ സമയത്ത് നടക്കുന്ന സെക്‌സുമായി ബന്ധപ്പെട്ട സംസാരം പോലും മികച്ച ഫൊര്‍പ്ലേയാണ്. പരസ്പരമുള്ള താല്പര്യം പോലും മികച്ച ഫൊര്‍പ്ലേയാണ്. പരസ്പരമുള്ള താല്‍പര്യങ്ങളുടെ തിരിച്ചറിവുകളാണ് ഇവിടെ നടക്കുന്നത്. ഈ പൂര്‍വലീലകള്‍ കൃത്യമായി നടന്നാല്‍ സാവധാനം പങ്കാളികളുടെ ഉത്തേജനം വര്‍ധിച്ചുവരും.

ഇതിന് ശേഷം വേണം രണ്ടാം ഘട്ടമായ പ്ലേ (യഥാര്‍ഥ ലൈംഗികബന്ധം) ആരംഭിക്കാന്‍. പങ്കാളികളുടെ രതിമൂര്‍ച്ഛയോടെയാണ് ഈ ഘട്ടം അവസാനിക്കുന്നത്.

രതിമൂര്‍ച്ഛയിലൂടെ കിട്ടിയ ശാന്തമായ മാനസികാവസ്ഥയെ പ്രയോജനപ്പെടുത്തണമെങ്കില്‍ അവര്‍ പരസ്പരം പുണര്‍ന്നു കിടക്കുകയോ, സംസാരിക്കുകയോ ഒക്കെ ചെയ്യണം. ഈ കാര്യങ്ങള്‍ പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ആഴത്തില്‍ ഉറപ്പിക്കാന്‍ സഹായിക്കും. ഈ മൂന്നാം ഘട്ടത്തെ ആഫ്റ്റര്‍ പ്ലേ എന്നു പറയുന്നു. ഒന്നിന് പിറകെ ഒന്നെന്ന നിലയില്‍ മൂന്നും പൂര്‍ത്തിയാകുമ്പോഴെ ലൈംഗികബന്ധം ആസ്വാദ്യകരമാം വിധം ലക്ഷ്യത്തിലെത്തി എന്നു പറയാനാവൂ.

Related posts