ബസിന്റെ സീറ്റിന് ഇടയിലൂടെ കൈയ്യിട്ടു; ഞരമ്പുരോഗിയായ യുവാവിന് കിട്ടിയത് കിടിലന്‍ പണി; സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറല്‍…

ഞരമ്പുരോഗികള്‍ ഇല്ലാത്ത നാടുകളില്ല. എല്ലായിടത്തും കാണും പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്ന ചില ഞരമ്പുരോഗികള്‍. പലരും കണ്ണടയ്ക്കുമ്പോള്‍ ചിലരൊക്കെ ഇവര്‍ക്കിട്ട് പണി കൊടുക്കാറുണ്ട്. ബസിനുള്ളില്‍ തന്നെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിന് പണികൊടുത്ത യുവതിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നത് ഫോണില്‍ പകര്‍ത്തി പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സീറ്റില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ കടന്ന് പിടിക്കാനായി വിടവിലൂടെ കൈയിടുന്ന യുവാവിന്റെ പരിശ്രമമാണ് ഈജിപ്ത് സ്വദേശിനിയായ യുവതി ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.

യുവാവിന്റെ പീഡനശ്രമത്തിനു ശേഷം പെണ്‍കുട്ടി ബസിലെ സഹയാത്രികരെ സമീപിച്ചെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. ചിത്രങ്ങളോടൊപ്പം പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസറ്റ് ചെയ്ത കുറിപ്പും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഈ രാജ്യത്ത് യഥാര്‍ത്ഥ പുരുഷന്മാരില്ലെന്ന് ഇക്കുറി എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. തനിക്ക് ഈ ദുരനുഭവം ഉണ്ടായപ്പോള്‍ ആദ്യം ചെയ്തത് അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുക എന്നതാണ്. കാരണം പിന്നീട് ചോദ്യം ചെയ്യുമ്ബോള്‍ അയാള്‍ കുറ്റം നിഷേധിച്ചാല്‍, പിന്നീട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍.അന്യനായ ഒരു പുരുഷന്‍ എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ മൗനം പാലിക്കാനാണ് മുതിര്‍ന്ന പൗരന്മാര്‍ ഉപദേശിക്കുന്നത്. സ്ത്രീകള്‍ ഇതിനായി ഒന്നിച്ച് പോരാടേണ്ടിയിരിക്കുന്നു. പിന്നെ നോക്കാം ആരൊക്കെ വന്ന് നിങ്ങളുടെ വസ്ത്രധാരണമാണ് ഇതിന് കാരണം എന്ന ന്യായവുമായി വരുന്നത് എന്ന്.

നിങ്ങള്‍ക്ക് നിങ്ങളെ നിയന്ത്രിക്കാന്‍ കെല്‍പ്പില്ലാത്തതിനാല്‍ സ്ത്രീകളെ നിങ്ങള്‍ വീടിനുള്ളില്‍ തളച്ചിടുന്നു. ഞാന്‍ ധരിച്ചിരുന്നത് ഇറുക്കി പിടിച്ച വസ്ത്രമല്ല. എന്റെ മുഖം വ്യക്തമായി കാണാന്‍ പോലും സാധിക്കാത്ത വിധം മറച്ചിരിക്കുന്നു. നിങ്ങള്‍ എന്നെ കുറ്റപ്പെടുത്താന്‍ പുതിയ കാരണങ്ങള്‍ കണ്ടെത്തു.

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS