സ്വന്തം ലാപ്‌ടോപ്പില്‍ നഴ്‌സുമാര്‍ കാണ്‍കെ അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് പ്രധാന ഹോബി; പിന്നെ മറ്റു പലതും; കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

കണ്ണൂര്‍: ഡ്യൂട്ടിയിലുള്ള നഴ്‌സുമാരെ അശ്ലീലദൃശ്യങ്ങള്‍ കാണിക്കുന്ന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിനെതിരേ നഴ്‌സുമാര്‍ പരാതി നല്‍കി. തന്റെ ലാപ്ടോപ്പിലെ അശ്ലീല ദൃശ്യങ്ങള്‍ നഴ്സുമാര്‍ കാണ്‍കെ പ്രദര്‍ശിപ്പിക്കുകയും ഡ്യൂട്ടിയിലുള്ള നഴ്‌സുമാരോട് ലൈഗിംകചുവയില്‍ സംസാരിക്കുന്നതായുമാണ് നഴ്‌സുമാരുടെ പരാതിയില്‍ പറയുന്നത്. സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് സി.പി. വിശാധരനെതിരെയാണ് ഗുരുതരമായി ആരോപണങ്ങളുമായി നഴ്‌സുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡോക്ടറുടെ ഈ ‘ഹോബി’ക്കെതിരെ നഴ്‌സുമാര്‍ പരാതി നല്‍കിയെങ്കിലും ഡോക്ടറെ സംരക്ഷിക്കുന്നത് മാനേജ്‌മെന്റാണെന്നതാണ് ഇതിലെ ഞെട്ടിക്കുന്ന വസ്തുത. നഴ്‌സുമാരുടെ സുരക്ഷക്കായി പ്രത്യേക വനിതാ സെല്‍ രൂപീകരിക്കണമെന്ന ആവശ്യം കേല്‍ക്കാനും മാനേജ്‌മെന്റ് തയ്യാറല്ല. ഇയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള നഴ്‌സിംഗ് സംഘടനയുടെ പരാതി വെളിയിലായതോടെയാണ് ഡോക്ടറുടെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വിവരം പുറത്തറിയുന്നത്.

Related posts