ഷാഹിദ് കപൂര്‍ വിയര്‍ക്കാന്‍ തുടങ്ങി…

Shahidബോൡവുഡ് സുന്ദരന്‍ ഷാഹിദ്കപൂര്‍ ശരീരം ഫിറ്റാക്കാന്‍ കടുത്ത വ്യായാമത്തില്‍ ഏര്‍പ്പെട്ടുതുടങ്ങി. സഞ്ജയ് ലീല ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രം പത്മാവതിയില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ഷാഹിദ് ശരീരം ഫിറ്റാക്കുന്നത്. ഡയറ്റിംഗിലും ശ്രദ്ധിക്കുന്നുണ്ട്. ജിമ്മില്‍ പോകാന്‍ സമയമില്ലാത്തതിനാല്‍ സ്വന്തമായിട്ടൊരു ജിം ഒരുക്കുകയായിരുന്നു. പരിശീലകനെയും ഏര്‍പ്പാടാക്കി.

ചരിത്രകഥയെ ആസ്പദമാക്കിയുള്ള പത്മാവതിയില്‍ ഒരു യോദ്ധാവിന്റെ വേഷമാണ് ഷാഹിദ് അഭിനയിക്കുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ റോളായ പത്മാവതിയുടെ വേഷത്തില്‍ എത്തുന്നത് താരസുന്ദരി ദീപിക പദുക്കോണാണ്. പത്മാവതിയുടെ ഭര്‍ത്താവായ രാജാ രത്തന്‍ സിംഗിന്റെ വേഷത്തിലാണ് ഷാഹിദ് അഭിനയിക്കുന്നത്. ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് അലാവുദ്ദീന്‍ ഖില്‍ജിയുടെ വേഷത്തിലും അഭിനയിക്കുന്നുണ്ട്.

Related posts