ഒരു മുത്തച്ഛന്‍ മൂന്നു സംസ്ഥാനങ്ങളില്‍ എംഎല്‍എയായ മുത്തച്ഛന്‍; മറ്റൊരു മുത്തച്ഛനും അമ്മയും രാഷ്ട്രീയക്കാര്‍ ; ഡോക്ടറാകാന്‍ പഠിക്കുന്ന ഷഹനാസ് ഖാന്‍ എന്ന സുന്ദരി ഗ്രാമപഞ്ചായത്ത് മുഖ്യയായി തിരഞ്ഞെടുക്കപ്പെട്ടത് ഇങ്ങനെ…

ജയ്പൂര്‍: മൂന്നു സംസ്ഥാനങ്ങളില്‍ നിന്ന് എംഎല്‍എയായ എക ഇന്ത്യക്കാരനായ മുത്തച്ഛന്‍.മാതാവ് മേവ് മുസ്ളീം വിഭാഗത്തില്‍ നിന്നും ജനപ്രതിനിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ത്രീ. മറ്റൊരു മുത്തച്ഛന്‍ നാലു ദശകങ്ങളോളം ഗ്രാമത്തലവന്‍ പദവി അലങ്കരിച്ചയാള്‍. രാജസ്ഥാനിലെ കമാന്‍ ഗ്രാമ പഞ്ചായത്തിലെ ഗ്രാമത്തലൈവിയായി തെരഞ്ഞെടുക്കപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥിനിയും 24 കാരിയുമായ ഷഹനാസ് ഖാന്‍ ചരിത്രം രചിക്കുകയാണ്. മേവ് മുസ്ളീങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഭരത്പൂര്‍ ജില്ലയില്‍ മാര്‍ച്ച് 5 നാണ് ഷെഹനാസ് ഗ്രാമപഞ്ചായത്ത് മുഖ്യയായി തെരഞ്ഞെടുക്കപ്പെട്ടത്.

ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ഷഹനാസ് എത്തുന്നത്. അതും നാലാം തലമുറക്കാരിയായി. മേവ് മുസ്ളീം സമുദായത്തില്‍ നിന്നും ആദ്യം ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട വനിതയായ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ സയാദാഖാന്റെ പുത്രിയാണ് ഷഹനാസ്. സയാദിന്റെ പിതാവ് തയ്യാബ് ഹുസൈന്‍ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും നിയമസഭയില്‍ അംഗമായ ഇന്ത്യയിലെ ഒരേയൊരാളാണ്.

മൊറാദാബാദ് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് ബിരുദത്തിന് പഠിക്കുന്ന ഷഹനാസ് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവരുടെ മുത്തച്ഛന്‍ ഹനീഫ് ഖാന്‍ ആയിരുന്നു 40 വര്‍ഷമായി ഈ കസേരയില്‍ ഇരുന്നിരുന്നത്. ഗ്രാമ മുഖ്യയായുള്ള പദവിയും എംബിബിഎസ് പഠനവും ഒരുമിച്ച് കൊണ്ടുപോകാനാണ് ഷഹനാസ് ആഗ്രഹിക്കുന്നത്. ഇതിനായി ഇന്റേണ്‍ഷിപ്പ് ഗ്രാമത്തില്‍ നിന്നും വെറും ഒന്നര മണിക്കൂര്‍ മാത്രം ദൂരം വരുന്ന ഗുരുഗ്രാമിലാണ് ചെയ്യുന്നത്. പ്രഭാതത്തിലും സായാഹ്നത്തിലും കിട്ടുന്ന സമയം ഗ്രാമീണര്‍ക്ക് വേണ്ടി വിനിയോഗിക്കാമെന്നാണ് കരുതുന്നത്.

സ്ത്രീകളുടെ വിദ്യാഭ്യാസം, ശുചീകരണം, ആരോഗ്യം എന്നിവയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതി നടപ്പിലാക്കുക. നമ്മുടെ മണ്ഡലയത്തില സ്ത്രീകളുടെ സാക്ഷരത നിലവാരം തീരെ താഴെയാണെന്നും എല്ലാ പെണ്‍കുട്ടികളെയും ആണ്‍കുട്ടികള്‍ക്ക് തത്തുല്യമായി സ്‌കൂളില്‍ എത്തിക്കുകയാണ് തന്റെ ഉദ്ദേശമെന്നും പറയുന്നു. സാമുദായിക നേതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊപ്പം മാറ്റത്തിന് ആവശ്യമായ പരിസ്ഥിതി സൃഷ്ടിക്കുക. ഉയര്‍ന്ന നിലവാരത്തിലുള്ള മാറ്റമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഷഹനാസ് പറയുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം എന്നീ മേഖലയില്‍ രാജ്യത്ത് തന്നെ ഏറ്റവും പിന്നോക്കാവസ്ഥയില്‍ കിടക്കുന്നതും രാജസ്ഥാനിലും ഹരിയാനയിലുമായി കിടക്കുന്ന മേവാട്ടില്‍ നിന്നുമാണ് ഇവര്‍ ജയിച്ചു കയറിയത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന കുറ്റം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാലു ദശകത്തോളം ഗ്രാമമുഖ്യനായിരുന്ന മുത്തച്ഛന്‍ ഹനീഫ് ഖാന് സ്ഥാനം നഷ്ടമായത്. സര്‍പാഞ്ച് പദവിക്ക് പത്താംക്ളാസ്സ് ജയിച്ചിരിക്കണമെന്നാണ് നിയമം. ഇതിനെ തുടര്‍ന്നാണ് ഹനീഫ് ഖാന്‍ വ്യാജരേഖ ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും അധികാരം കുടുംബത്തിന് കൈമോശം വന്നില്ല എന്നോര്‍ത്ത് മുത്തശ്ശനും ആശ്വസിക്കാം എന്നു ചുരുക്കം.

 

Related posts