ഇതുവരെ ഇഷ്ടം തോന്നിയിട്ടുള്ളത് ശാലുവിനോടുമാത്രം, സജിയെ കണ്ടിരുന്നില്ലെങ്കില്‍ വിവാഹം പോലും ഉണ്ടാകുമായിരുന്നില്ല, ശാലുമേനോനും സജിയും മനസു തുറക്കുന്നു

Actress-Shalu-Menon-Wedding-Stills-639x336മലയാള സിനിമ സീരിയല്‍ രംഗത്തെ ഏറ്റവുമധികം വിവാദങ്ങളില്‍പ്പെട്ട താരമാണ് ശാലുമേനോന്‍. സോളര്‍ക്കേസിലും അശ്ലീല വീഡിയോ പുറത്തിറങ്ങിയപ്പോഴും ശാലുവിന്റെ പേര് ഏവരും ആഘോഷിച്ചു. ഇപ്പോള്‍ സീരിയല്‍ താരം സജി നായരെ വിവാഹം കഴിച്ചതോടെ അഭിനയ, നൃത്തജീവിതത്തിന് ചെറിയ ഇടവേള നല്കിയിരിക്കുകയാണ് ഈ കലാകാരി. വിവാഹത്തിനുശേഷം ശാലുവും സജിയും മനസുതുറന്നിരിക്കുകയാണ്. പ്രണയവിവാഹമായിരുന്നില്ല തങ്ങളുടേതെന്ന് ദമ്പതികള്‍ ഒരേ സ്വരത്തില്‍ പറയുന്നു.

കഴിഞ്ഞ പത്ത് പതിനൊന്ന് വര്‍ഷക്കാലത്തെ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറിയത്. ശരിക്കും പ്രണയവിവാഹമായിരുന്നില്ല. രണ്ടുപേരുടെയും മനസില്‍ ഒരിഷ്ടം ഉണ്ടായിരുന്നെങ്കിലും അത് പരസ്പരം സൂചിപ്പിച്ചിട്ട് പോലുമില്ല. ഞങ്ങളുടെ വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതായിരുന്നു ഞങ്ങളുടെ വിവാഹം-സജി പറയുന്നു.

സീരിയയലുകളില്‍ അഭിനയിക്കുന്ന സമയത്താണ് പരസ്പരം പരിചയപ്പെടുന്നത്. അന്ന് ചെറിയതോതില്‍ സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സൗഹൃദം ഇടയ്ക്കു പിരിയുകയുണ്ടായി. പിന്നീട് രണ്ടുപേരും രണ്ടുതരത്തിലേക്കുള്ള ജീവിതത്തിലേക്ക് തിരിഞ്ഞു. ശാലു നൃത്ത രംഗത്തും ഞാന്‍ സീരിയല്‍ രംഗത്തും സജീവമായി-സജി പറഞ്ഞു. ശാലുവിനെക്കുറിച്ചുള്ള വിവാദങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ശാലു അല്ലാതെ മറ്റൊരു സ്ത്രീയും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. സജിയെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ താന്‍ ഒരിക്കലും വിവാഹം കഴിക്കില്ലായിരുന്നുവെന്ന് ശാലു പറയുന്നു.

Related posts