ശങ്കരേട്ടൻ ടാ..! 81-ാം വയസിലും സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 3 സ്വർണം എറിഞ്ഞു വീഴ്ത്തി

TCR-SHANKARAN

മൂ​ർ​ക്ക​നാ​ട്: എ​ണ്‍​പ​ത്തി​യൊ​ന്നാം വ​യ​സി​ലും മൂ​ർ​ക്ക​നാ​ട് പൂ​വ​ത്തും​ക​ട​വി​ൽ ശ​ങ്ക​രേ​ട്ട​ന് 18 കാ​ര​ന്‍റെ മ​ന​സും ഉൗ​ർ​ജ്ജ്വ​സ്വ​ല​ത​യു​മാ​ണ്. സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മൂന്നു സ്വ​ർ​ണ​മാ​ണ് നേ​ടി​യ​ത്. ക​ഴി​ഞ്ഞ 14, 15, തി​യ്യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ലെ പ​യ്യ​ന്നൂ​ർ കോ​ളേ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ മാ​സ്റ്റേ​ഴ്സ് അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ന​ട​ത്തി​യ 36 ാമ​ത് ചാ​ന്പ്യ​ൻ​ഷി​പ്പി​ലാണ് ശ​ങ്ക​രേ​ട്ട​ൻ സ്വ​ർ​ണം നേട്ടം. 80 വ​യസി​ന് മേ​ലെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഹാ​മ​ർ ത്രോ, ​ഷോ​ട്ട് പു​ട്ട്, ഡി​സ്ക​സ് ത്രോ ​എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്.

30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മാ​സ്റ്റേ​ഴ്സ് അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ശ​ങ്ക​രേ​ട്ട​ൻ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും സ്വ​ർ​ണം നേ​ടി​യി​ട്ടു​ണ്ട്.  നേ​ര​ത്തെ 20 കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ സം​സ്ഥാ​ന റെ​ക്കോ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്. ആ​ലു​വ എ​ഫ് എ ​സി ടി ​യി​ൽ 40 വ​ർ​ഷം ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി പൂ​വ്വ​ത്തും​കാ​വി​ൽ ശ​ങ്ക​ര​ൻ 80 ക​ഴി​ഞ്ഞി​ട്ടും സ്വ​ന്തം പ​റ​ന്പി​ൽ വി​വി​ധ ഇ​നം കൃ​ഷി​ക​ളു​മാ​യി പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി ക​ഴി​യു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ശ​ങ്ക​രേ​ട്ട​നെ മി​ക​ച്ച ക​ർ​ഷ​ക​നാ​യി തെര​ഞ്ഞെ​ടു​ത്തി​രു​ന്നു.

Related posts