ന​ദാ​ലി​നെ ഷാ​പോ​വ​ലോ​വ് അ​ട്ടി​മ​റി​ച്ചു

മോ​ണ്‍റ​യ​ല്‍: ടെ​ന്നീ​സ് ടോ​പ്‌​സീ​ഡ് താ​രം റാ​ഫേ​ല്‍ ന​ദാ​ലി​നെ ഒ​രു കൗ​മാ​ര​ക്കാ​ര​ന്‍ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ടി​പി മോ​ണ്‍റ​യ​ല്‍ മാ​സ്റ്റേ​ഴ്‌​സ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ന​ദാ​ലി​നെ മൂ​ന്നു സെ​റ്റു​ക​ളി​ല്‍ തോ​ല്‍പ്പി​ച്ചു​കൊ​ണ്ട് പ​തി​നെ​ട്ടു​കാ​ര​നാ​യ ഡെ​നീ​സ് ഷാ​പോ​വ​ലോ​വാ​ണ് ടെ​ന്നീ​സ് കോ​ര്‍ട്ടി​ല്‍ കൊ​ടു​ങ്കാ​റ്റാ​യ​ത്. 3-6, 6-6, 7-6നാ​യി​രു​ന്നു കൗ​മാ​ര​താ​ര​ത്തി​ന്‍റ ജ​യം ഇ​തോ​ടെ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ പ​ദ​വി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യെ​ന്ന ന​ദാ​ലി​ന്‍റെ സ്വ​പ്‌​ന​ങ്ങ​ള്‍ക്ക് മ​ങ്ങ​ലേ​റ്റു.

താ​ന്‍ ഓ​രോ പ​ന്ത​ടി​ക്കു​മ്പോ​ഴും ആ​ര​വ​മു​യ​ര്‍ത്തി​യി​രു​ന്ന ആ​രാ​ധ​ക​ര്‍ക്കു​മു​ന്നി​ല്‍, ഒ​രു കൗ​മാ​ര​ക്കാ​ര​നോ​ടേ​റ്റ തോ​ല്‍വി ന​ദാ​ലി​നെ അ​ക്ഷ​രാ​ര്‍ഥ​ത്തി​ല്‍ ഞെ​ട്ടി​ച്ചു. സീ​സ​ണി​ല്‍ ഈ ​കൊ​ച്ചു താ​ര​ത്തി​നു മു​ന്നി​ല്‍ മു​ട്ടു മ​ട​ക്കി​യ​വ​ര്‍ ആ​രും നി​സാ​ര​ക്കാ​ര​ല്ല. ബ്ര​സീ​ല്‍ താ​രം റോ​ജ​റി​യോ ദു​ത്ര സി​ല്‍വ​യും ജു​വാ​ന്‍ മാ​ര്‍ട്ടി​ന്‍ ഡെ​ല്‍ പെട്രോ​യു​മാ​ണ് ഷാ​പോ​വ​ലോ​വി​നോ​ട് പ​രാ​ജ​യം രു​ചി​ച്ച​ത്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ സ്‌​പെ​യി​നി​ന്‍റെ ഡേ​വി​ഡ് ഫെ​റ​റെ 4-6, 6-4, 6-2ന് ​തോ​ല്‍പ്പി​ച്ചു.

Related posts