അമ്മിഞ്ഞപ്പാലിനു പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല! മുലപ്പാല്‍ ദാനം ചെയ്ത് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന ഒരു വീട്ടമ്മ; ഭര്‍ത്താവ് രക്തം നല്‍കിയും മറ്റുള്ളവരെ സഹായിക്കുന്നു

Sharanya_Breastmilk01അ​​​മ്മി​​​ഞ്ഞ​​​പ്പാ​​​ലി​​​നു പ​​​ക​​​രം​​​വ​​​യ്ക്കാ​​​ൻ മ​​​റ്റൊ​​​ന്നുമി​​​ല്ലെ​​​ന്ന​​​ത് സം​​​ശ​​​മി​​​ല്ലാ​​​ത്ത കാ​​​ര്യ​​​മാ​​​ണ്. എ​​​ന്നാ​​​ൽ, പ​​​ല ​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ കൊണ്ട് ഈ ​​​ഭാ​​​ഗ്യം നു​​​ക​​​രാ​​​ൻ ക​​​ഴി​​​യാ​​​ത്ത കു​​​ഞ്ഞു​​​ങ്ങ​​​ൾ നി​​​ര​​​വ​​​ധി​​​യാ​​​ണ്. ഇ​​​ത്ത​​​രം കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​മാ​​​വു​​​ക​​​യാ​​​ണ് ശ​​​ര​​​ണ്യ ഗോ​​​വി​​​ന്ദ​​​രാ​​​ജ​​​ലു എ​​​ന്ന 32കാ​​​രി. ഏ​​​ഴു മാ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞി​​​ന്‍റെ അ​​​മ്മ​​​യാ​​​യ ഇ​​​വ​​​ർ കു​​​റ​​​ച്ചു​​​മാ​​​സ​​​ങ്ങ​​​ളാ​​​യി ത​​​ന്‍റെ മു​​​ല​​​പ്പാ​​​ൽ ദാ​​​നം ചെ​​​യ്യു​​​ന്നു.

ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ചു ദി​​​വ​​​സം 100 മു​​​ത​​​ൽ 150 മി​​​ല്ലി​​​ലി​​​റ്റ​​​ർ വ​​​രെ മു​​​ല​​​പ്പാ​​​ൽ ശ​​​ര​​​ണ്യ കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി ചെ​​​ന്നൈ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഒ​​​രു ആ​​​ശു​​​പ​​​ത്രി​​​ക്കു ന​​​ല്കു​​​ന്നു​​​ണ്ട്. ത​​​ന്‍റെ ഭ​​​ർ​​​ത്താ​​​വ് ര​​​ക്തം ന​​​ൽ​​​കി മ​​​റ്റു​​​ള്ള​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ താ​​​ൻ മു​​​ല​​​പ്പാ​​​ൽ ന​​​ൽ​​​കി സ​​​ഹാ​​​യി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ശ​​​ര​​​ണ്യ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ല്ലാ​​​വ​​​ർ​​​ക്കും ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന ഒ​​​രു കാ​​​ര്യ​​​മ​​​ല്ലി​​​ത്. അ​​​തു​​​കൊ​​​ണ്ടുത​​​ന്നെ ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​വ​​​രൊ​​​ക്കെ മു​​​ല​​​പ്പാ​​​ൽ ദാ​​​നം ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ശ​​​ര​​​ണ്യ​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യം.

Sharanya_Breastmilk02

മു​​​ല​​​പ്പാ​​​ൽ ദാ​​​നം ചെ​​​യ്യു​​​ന്ന അ​​​മ്മ​​​മാ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ നാ​​​ച്വ​​​റ​​​ൽ പേ​​​ര​​​ന്‍റിം​​​ഗ് ക​​​മ്യൂ​​​ണി​​​റ്റി​​​യി​​​ലെ അ​​​നേ​​​കം അ​​​മ്മ​​​മാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണ് ശ​​​ര​​​ണ്യ. മു​​​ല​​​പ്പാ​​​ൽ സൂ​​​ക്ഷി​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​മു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്ക് ദി​​​വ​​​സ​​​വും മു​​​ല​​​പ്പാ​​​ൽ ന​​​ല്കു​​​ന്ന​​​വ​​​രും ഇ​​​വ​​​രു​​​ടെ കൂ​​​ട്ട​​​ത്തി​​​ലു​​​ണ്ട്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ഒ​​​ന്പ​​​ത് മു​​​ല​​​പ്പാ​​​ൽ ബാ​​​ങ്കു​​​ക​​​ൾ ഇ​​​പ്പോ​​​ൾ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ദി​​​വ​​​സ​​​വും ര​​​ണ്ടു ലി​​​റ്റ​​​ർ​​​വ​​​രെ മു​​​ല​​​പ്പാ​​​ൽ ഇ​​​വി​​​ടെ ശേ​​​ഖ​​​രി​​​ക്കു​​​ന്നു. വ​​​ർ​​​ഷം​​​തോ​​​റും ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​ത്താ​​​നും അ​​​വ​​​രെ ആ​​​രോ​​​ഗ്യ​​​മു​​​ള്ള​​​വ​​​രാ​​​ക്കാ​​​നും ഈ ​​​മു​​​ല​​​പ്പാ​​​ൽ സ​​​ഹാ​​​യി​​​ക്കു​​​ന്നു. മു​​​ല​​​പ്പാ​​​ൽ ദാ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​മ്മ​​​മാ​​​രെ കൂ​​​ടു​​​ത​​​ൽ ബോ​​​ധ​​​വ​​​തി​​​ക​​​ളാ​​​ക്കി​​​യാ​​​ൽ ഇ​​​നി​​​യും അ​​​നേ​​​കം കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​മെ​​​ന്നാ​​ണ് ഡോ​​​ക്ട​​​ർ​​​മാ​​ർ​​മാ​​രു​​ടെ അ​​ഭി​​പ്രാ​​യം.

Related posts