യോ​നെ​ക്സ് ഷ​ട്ടി​ൽ കോ​ക്കി​നും വ്യാ​ജ​ൻ; വി​ത​ര​ണ​സം​ഘം പി​ടി​യി​ൽ

ക​ണ്ണൂ​ർ: രാ​ജ്യാ​ന്ത​ര ക​ന്പ​നി​യു​ടെ ഷ​ട്ടി​ൽ കോ​ക്ക് വ്യാ​ജ​മാ​യി നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘം പി​ടി​യി​ൽ. പ​യ്യ​ന്നൂ​ർ വെ​ള്ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​പി​ൻ കു​മാ​ർ (30), ശ​ര​ത് ബാ​ബു (22) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ജ​പ്പാ​ൻ ആ​സ്ഥാ​ന​മാ​യ യോ​നെ​ക്സ് ക​ന്പ​നി​യു​ടെ വ്യാ​ജ ഷ​ട്ടി​ൽ കോ​ക്ക് നി​ർ​മി​ച്ച് സ്പോ​ർ​ട്സ് ക​ട​ക​ളി​ലും മ​റ്റും വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ട​യു​ട​മ​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ത്തി​ന്‍റെ വ്യാ​ജ​സാ​ധ​ന​ങ്ങ​ൾ ചി​ല​ർ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് യോ​നെ​ക്സ് ക​ന്പ​നി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന പോ​ലീ​സ് വ്യാ​ജ ഉ​ത്പ​ന്ന​വി​ത​ര​ണ​ക്കാ​രെ ബ​ന്ധ​പ്പെ​ടു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ആ​റ് ഷ​ട്ടി​ൽ കോ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന യ​ഥാ​ർ​ഥ ബ്രാ​ൻ​ഡി​ന്‍റെ ഒ​രു ട്യൂ​ബി​ന് 700 രൂ​പ​യോ​ള​മാ​ണ് വി​ല. എ​ന്നാ​ൽ 310 രൂ​പ മാ​ത്രം നി​ർ​മാ​ണ​ച്ചെ​ല​വ് വ​രു​ന്ന വ്യാ​ജ ഉ​ത്പ​ന്നം ഒ​റി​ജ​ന​ലാ​ണെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​വ​ർ സ്പോ​ർ​ട​സ് ക​ട​ക​ളി​ൽ വി​ല്പ​ന ന​ട​ത്തി​വ​ന്ന​ത്. ഇ​വ​രി​ൽ​നി​ന്ന് 120 കെ​യ്സ് വ്യാ​ജ ഷ​ട്ടി​ലു​ക​ളും പി​ടി​കൂ​ടി.

Related posts