ഷെ​റി​ന്‍റെ മ​ര​ണം: വ​ള​ർ​ത്ത​ച്ഛ​നെ​തി​രെ ചു​മ​ത്തി​യ​തു വ​ധ​ശി​ക്ഷ കി​ട്ടാ​വു​ന്ന കു​റ്റം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ന്നു വ​യ​സു​കാ​രി ഷെ​റി​ൻ മാ​ത്യൂ​സി​ന്‍റെ വ​ള​ർ​ത്ത​ച്ഛ​നും അ​മ്മ​യ്ക്കു​മെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. വ​ള​ർ​ത്ത​ച്ഛ​ൻ വെ​സ്ലി മാ​ത്യൂ​സി​നെ​തി​രെ വ​ധ​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കൊ​ല​ക്കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നാ​ണു വ​ട​ക്ക​ൻ ടെ​ക്സ​സി​ലെ റി​ച്ച​ർ​ഡ്സ​ണി​ലെ വീ​ട്ടി​ൽ​നി​ന്നു ഷെ​റി​നെ കാ​ണാ​താ​യ​ത്. ഒ​ക്ടോ​ബ​ര്‍ 22ന് ​വീ​ടി​നു​സ​മീ​പ​ത്തെ ക​ലു​ങ്കി​ന​ടി​യി​ല്‍​നി​ന്നു ഷെ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നി​ർ​ബ​ന്ധി​ച്ച് പാ​ലു കൊ​ടു​ക്കു​ന്ന​തി​നി​ടെ കു​ട്ടി ശ്വാ​സം​മു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വെ​സ്ലി പോ​ലീ​സി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ വെ​സ്‌​ലി​യും ഭാ​ര്യ സി​നി​യും ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് ഷെ​റി​നെ ബി​ഹാ​റി​ൽ​നി​ന്നു ദ​ത്തെ​ടു​ത്ത​ത്.

Related posts