21കാരന് 1.25 കോടി രൂപയുടെ ശമ്പള വാഗ്ദാനവുമായി യൂബര്‍ ടാക്‌സി കമ്പനി! സിദ്ധാര്‍ഥ് ഇനിമുതല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍

sidharth21 വയസ്സുള്ള എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിക്ക് 1.25 കോടിയുടെ ശമ്പള വാഗ്ദാനവുമായി യൂബര്‍ ടാക്‌സി കമ്പനി. ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിനാണ് യൂബര്‍ എന്ന അമേരിക്കന്‍ കമ്പനി 1.25 കോടിയുടെ ഭീമന്‍ ശമ്പളം വാഗ്ദാനം ചെയ്തത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിട്ടാണ് ജോലി. 71 ലക്ഷം രൂപയുടെ പ്രതിമാസ ശമ്പളത്തിനോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ ചേര്‍ത്താണ് 1.25 കോടി പ്രതിഫലം. സ്വന്തമായി സറ്റാര്‍ട്ട് അപ്പ് ആരംഭിക്കുക എന്നതാണ് തന്റെ എക്കാലത്തെയും സ്വപനമെന്നും, യൂബറിനെ സാങ്കേതിക മേഖലയിലുള്ള തന്റെ കഴിവിനെ മെച്ചപ്പെടുത്തുന്നതിനുള്ള വേദിയായി കണക്കാക്കുമെന്നും സിദ്ധാര്‍ത്ഥ് മാധ്യമങ്ങളോട് പറഞ്ഞു.

ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥ് തന്റെ കുടുംബത്തിലെ ആദ്യ എന്‍ജിയറാണ്. പ്ലസ്ടുവില്‍ 95.4 ശതമാനം മാര്‍ക്ക് നേടിയ സിദ്ധാര്‍ഥ് ജോയിന്റ്  എന്‍ട്രന്‍സ് പരീക്ഷയിലും ഉയര്‍ന്ന റാങ്ക് നേടിയാണ് സല്‍ഹി സാങ്കേതിക സര്‍വ്വകലാശാലയില്‍ അഡ്മിഷന്‍ നേടിയത്. ഡല്‍ഹി സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും ഭീമന്‍ ശമ്പളത്തോടെ ജോലി കരസ്ഥമാക്കുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ത്ഥ്. 2 വര്‍ഷം മുന്‍പ് ചേതന്‍ കക്കര്‍ എന്ന വിദ്യാര്‍ത്ഥിയെ 1.27 കോടി ശമ്പളം നല്കി ഗൂഗിള്‍ ജോലിക്കെടുത്തിരുന്നു.

Related posts